ഭരണഘടനയിൽ ദലിതുകൾക്കും ന്യൂനപക്ഷങ്ങൾക്കും ഇനി ബാക്കിയുള്ളതെന്താണ് ?

#FbToday
യാതൊരുവിധ അടിസ്ഥാന മൂല്യങ്ങളുമില്ലാത്ത ഒരു നിയമവ്യവസ്ഥയുടെ ഉപകരണം മാത്രമായ് ഭരണഘടന മാറിക്കൊണ്ടിരിക്കുകയാണ്. നിയമപരമായോ സാമൂഹികമായോ ഒരു കാരണവുമില്ലാതെ എളുപ്പത്തിൽ തിരുത്തിയെഴുതാവുന്നതാണ് ഭരണഘടനയെന്നു ജനങ്ങളോട് പറഞ്ഞുവക്കുകയാണ് ഈ ഭേദഗതി.

ഭരണഘടനയുടെ ബേസിക് സ്ട്രക്ച്ചറിന്റെ കാര്യത്തിൽ മുൻപുണ്ടായ പോലത്തെ ജുഡീഷ്യൽ ഇടപെടലുകളൊന്നും ഇനിയുണ്ടാകുമെന്ന് പ്രതീക്ഷയുമില്ല. ലിബറൽ സ്വാതന്ത്ര്യങ്ങളെ കുറിച്ച് നാന്നൂറും അറുനൂറും പേജ് കഥകളെഴുതിയാൽ മയക്കി കിടത്താവുന്നതെ ഉള്ളൂ ഇന്ത്യൻ മനുഷ്യാവകാശ സംരക്ഷകരെ എന്നും ജുഡീഷ്യറി തെളിയിച്ചതാണ്. എന്താണിനി ഭരണഘടനയിൽ ദളിതുകൾക്കും ന്യൂനപക്ഷങ്ങൾക്കും ബാക്കിയുള്ളത് എന്ന ചോദ്യം നമ്മളിനി നമ്മളോട് തന്നെ ചോദിക്കണം.
_ അഡ്വ. ശാരിക പള്ളത്ത്

Leave a Reply