നിരവധി മനുഷ്യരെ കൊലപ്പെടുത്തിയ പൊലീസ് 10 ലക്ഷം ലൈക് നേടി പെരുമ്പറ കൊട്ടുന്നു

#FbToday

മൃദുലാ ഭവാനി

കേരള പൊലീസിന്റെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിന് 10 ലക്ഷം ലൈക്ക് നേടിയ വിവരം മുഖ്യമന്ത്രി പിണറായി വിജയൻ പെരുമ്പറ കൊട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു.

1991ൽ രഥയാത്ര കാലത്ത് പാലക്കാട് സിറാജുന്നീസ എന്ന പതിനൊന്നുകാരിയെ വെടിവെച്ചു കൊല്ലാൻ ഉത്തരവിട്ട അന്നത്തെ ഡിഐജി; “I Want Dead Bodies Of Muslim Bastards” എന്ന് ഉത്തരവിട്ട, ഇന്നത്തെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവ, ഡിജിപി ലോക്നാഥ് ബെഹ്റ എന്നിവർ സമീപം.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പൊലീസ് നടത്തിയ ആക്രമണങ്ങളിൽ കസ്റ്റഡിയിലും അല്ലാതെയും ആയി ഇരുപതോളം പേരെ കൊലപ്പെടുത്തിയ കേരള പൊലീസ് ഫേസ്ബുക് പേജിൽ പത്തുലക്ഷം ലൈക് വാങ്ങിയ കാര്യമാണ് പെരുമ്പറ കൊട്ടി പ്രഖ്യാപിക്കുന്നത്.

Leave a Reply