വീടെത്താന്‍ ദിവസങ്ങളോളം നടന്നു 30,000 ആദിവാസി തൊഴിലാളികൾ

മൈലുകൾ ഇഴഞ്ഞ് നീങ്ങി നാല് തവണ വണ്ടികൾ മാറിക്കയറി മൂന്ന് നഗരങ്ങളിൽ അന്തിയുറങ്ങി മധ്യപ്രദേശിലെ ജാബുഅ ജില്ലയിലുള്ള ആദിവാസിയായ ലഖൻ വ്യാഴാഴ്ച്ച രാവിലെ തന്റെ വീട്ടിൽ എത്തിച്ചേർന്നു.

“ഏറ്റവും ദൈർഘ്യമേറിയ തിരിച്ചുവരവായിരുന്നു ഇത്. ഞങ്ങൾക്ക് ആവശ്യത്തിന് കഴിക്കാൻ ഒന്നും ലഭിച്ചില്ല. എന്നിരുന്നാലും വീടിന്റെ സുരക്ഷിതത്വത്തിലേക്ക് തിരിച്ചെത്തിച്ചേരാൻ കഴിഞ്ഞിട്ടുണ്ട്” ഭാര്യയോടും രണ്ട് പെണ്മക്കളോടുമൊപ്പം ഗുജറാത്തിലെ രാജ്‌കോട്ടിൽ നിന്നും 450 കിലോമീറ്റർ സഞ്ചരിച്ച് എത്തിയ കെട്ടിടനിർമാണ തൊഴിലാളിയായ ലഖൻ പറയുന്നു.

കോവിഡ്-19 നിയന്ത്രിക്കുന്നതിനായി രാജ്യം മൊത്തത്തിൽ ലോക്ക്ഡൗൺ നടപ്പിലാക്കിയതോടെ ജോലി ഇല്ലാതായ ജാബുഅയിൽ നിന്നുള്ള 30,000ഓളം ആദിവാസി തൊഴിലാളികൾ മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, എന്നിവിടങ്ങളിൽ നിന്നും മടങ്ങിയെത്തിയിട്ടുണ്ട്.

ഗതാഗതം നിർത്തിവെക്കുകയും കടകൾ അടക്കപ്പെടുകയും ഭക്ഷ്യസ്തുക്കളുടെ വിതരണം തടസ്സപ്പെടുകയും ചെയ്തതോടെ കുറച്ചു കുടുംബങ്ങൾ ട്രക്കുകൾ പിടിക്കുകയും മറ്റുള്ളവർ ജീപ്പിൽ കയറുകയും ചെയ്തു. അതേസമയം അനേകം ആളുകൾ പശ്ചിമ മധ്യപ്രദേശിലേക്ക് അവരുടെ സാധനങ്ങളും കുടിവെള്ള പാത്രങ്ങളും കുട്ടികളും ആയി നടന്നു ഇഴഞ്ഞു നീങ്ങി.

മധ്യപ്രദേശിലേക്ക് കടക്കുന്ന പിറ്റോൾ എന്ന സ്ഥലത്ത് ആരോഗ്യ പ്രവർത്തകർ പരിശോധന നടത്തുകയും ലഖന് ഭക്ഷണം നൽകുകയും ചെയ്തു. അവർ വീട്ടുകാരെ എല്ലാം ബസിൽ കയറ്റി തിരിച്ച് നാട്ടിലേക്ക് വിട്ടു. ഒരു ഉദ്യോഗസ്ഥൻ എല്ലാവരോടും വീട്ടിനകത്ത് തന്നെ താങ്ങാനും അകലം പാലിക്കാനും മൈക്രോഫോണിലൂടെ പറഞ്ഞു.

“തിരിച്ചു വരുന്ന തൊഴിലാളികളുടെ ഈ ഒഴുക്ക് രണ്ട് മൂന്ന് ദിവസങ്ങൾ തുടരും. സഞ്ചാരം അനുവദിക്കില്ല എന്നാണ് അവർ ഇന്നേവരെ വിചാരിച്ചിരുന്നത്” സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അഭയ് സിംഗ് ഖരാരി പറയുന്നു.

വിധിഷയിലും ഉജ്ജയിനിലും 630 കിലോമീറ്റർ അകലെയുള്ള മൊറേനയിലും ഗ്വാളിയോറിലും പെട്ടു പോയ 5000-6000 തൊഴിലാളികൾ ഗുജറാത്തിൽ നിന്നും മധ്യപ്രദേശിലേക്കുള്ള ലംബേല, കഞ്ചവാനി എന്നീ സ്ഥലങ്ങളിലൂടെ ജാബുഅയിലേക്ക് കടന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.

കൈവശമുള്ള കണക്ക്

“കഴിഞ്ഞ അസംബ്ലി ബൈ ഇലക്ഷൻ സമയത്തും ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്തും ഭരണകർത്താക്കൾ കുടിയേറ്റ തൊഴിലാളികളോട് വോട്ട് ചെയ്യാൻ മടങ്ങിയെത്താൻ ആവശ്യപ്പെട്ടിരുന്നു. “ഇപ്പോൾ ആ ലിസ്റ്റ് ആശ്വാസകരമായി വന്നു. ഞങ്ങൾ ഗുജറാത്തിലുള്ള കലക്ടർമാരോട് അവരെ അവിടെ തന്നെ നിറുത്താനും ആവശ്യമുള്ള ഭക്ഷണവും മരുന്നുകളും നൽകാൻ ആവശ്യപ്പെട്ടിരുന്നു എന്നിട്ടും അവർ മടങ്ങി വരികയാണ്”, ഖരാരി പറയുന്നു

“5000ത്തിൽ അധികം തൊഴിലാളികൾ രാജസ്ഥാനിൽ നിന്നും ഗുജറാത്തിൽ നിന്നും അടുത്തുള്ള അലിരാജ്പുർ ജില്ലയിലേക്ക് വാടകക്കെടുത്ത പിക്ക്അപ്പുകളിൽ മടങ്ങി എതിയിട്ടുണ്ടായിരുന്നു, കൂടാതെ മറ്റൊരു 200പേർ അതുവഴി കടന്നുപോയിട്ടുമുണ്ടായിരുന്നു. ഭാഗ്യത്തിന് ഫെബ്രുവരിയിൽ ആദിവാസി ആഘോഷമായ ഭഗോറിയക്ക് ധാരാളം പേർ മടങ്ങി വന്നിട്ടുണ്ടായിരുന്നു. അല്ലായിരുന്നുവെങ്കിൽ ധാരാളം പേർ അവിടെ ഒറ്റപ്പെട്ട് പോയേനെ” അലിരാജ്പുർ അപ്പർ കലക്ടർ ആയ എസ് സി വെർമ പറയുന്നു.

“മറ്റ് ജില്ലകളിലേക്ക് പോകുന്നവർക്ക് തടസ്സം കൂടാതെയുള്ള യാത്ര ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതുവരെ ജില്ലയിലുള്ള 250 പേർ തിരിച്ചുവന്നിട്ടുണ്ട്. ഗ്രാമത്തിൽ പുതിയ ആൾ എത്തുമ്പോൾ പഞ്ചായത്ത് അധികാരികൾ ഞങ്ങളെ അറിയിക്കുന്നു. ആശ പ്രവർത്തകരും മറ്റ് ആരോഗ്യ പ്രവർത്തകരും എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുന്നു” രത് ലം കലക്ടർ രുചിക ചൗഹാൻ പറയുന്നു.

“മുൻകാലങ്ങളിൽ സംസ്ഥാനത്തിനകത്ത് തന്നെ കൃഷി പണികൾക്കാണ് തൊഴിലാളികൾ പോയിരുന്നത്, എന്നാൽ യന്ത്രവത്കരണം അവരെ മാറ്റ് സംസ്ഥാനങ്ങളിലെ നിർമാണ തൊഴിലുകളിലേക്ക് തള്ളി വിട്ടു. മധ്യപ്രദേശിൽ കൂലി മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് കുറവാണ്. മടങ്ങി വരുന്നവർക്ക് വിളവെടുപ്പ് കാലത്ത് അവരുടെ പ്രദേശത്ത് തന്നെ തൊഴിൽ കണ്ടെത്താൻ സാധിക്കുമായിരിക്കും. എന്നാൽ കാലം തെറ്റി എത്തിയ മഴ ഉപജീവനത്തിന് വേണ്ടി അവർ നടത്തിയ കൃഷിയെ ബാധിച്ചു” അവർ കൂട്ടിച്ചേർത്തു.

“ഭക്ഷണം താമസസൗകര്യം എന്നിവ പ്രാദേശികഭരണം ഉറപ്പ് നൽകിയിട്ടും തൊഴിലാളികൾ തിരികെ വന്നുകൊണ്ടിരിക്കുകയാണ്, കാരണം വീട് അവർക്ക് ഒരു സുരക്ഷാബോധം നൽകുന്നു. അയൽക്കാർ സാമ്പത്തികമായും ഭക്ഷണത്തിനും അവരെ സഹായിക്കും. സാധാരണയായി ആണുങ്ങളും ചെറുപ്പക്കാരും ജോലിക്ക് പോകുമ്പോൾ സ്‍ത്രീകൾക്കും കുട്ടികൾക്കും വീടുകളിൽ തന്നെ കഴിയാം. കുടുംബത്തിൽ എല്ലാവരും ഒരുമിച്ചുണ്ടാകുമ്പോൾ അവർക്ക് ഇത്തരത്തിലുള്ള സമയത്തെ അതിജീവിക്കാൻ കഴിയും” രുചിക പറഞ്ഞു.
_ സിദ്ധാര്‍ത്ഥ്‌ യാദവ്, ദി ഹിന്ദു
പരിഭാഷ_ ആര്‍. രാജേഷ്
Photo Courtesy_ PTI

Click Here