കുടിയേറ്റ തൊഴിലാളികളെ ഭരണാധികാരികൾ അവഗണിക്കുന്നു

കൊറോണവൈറസ് ലോക്ക്ഡൗൺ കാരണം ഗതാഗത സേവനങ്ങളുടെ അഭാവത്തിൽ ഉത്തർപ്രദേശിലെ വിവിധ ജില്ലകളിലേക്ക് ദില്ലിയിൽ നിന്ന്, ദില്ലി-യുപി അതിർത്തിക്കടുത്തുള്ള ഗാസിപൂരിൽ നിരവധി ആളുകൾ വീടുകളിലേക്ക് കാൽനടയായി നടക്കുന്നത് കാണുന്നു.

കുടിയേറ്റ തൊഴിലാളികളെക്കുറിച്ച് ഭരണാധികാരികൾ മറന്നുവെന്ന് കരുതുന്നു. തൊഴിലാളികളുടെ മാനസികാവസ്ഥ മനസ്സിലാക്കുക. ദില്ലിയിലെ ഇടുങ്ങിയ സ്ഥലങ്ങളിലാണ് അവർ താമസിക്കുന്നത്, കൂടുതൽ സമയവും ജോലിയിൽ ചെലവഴിക്കുന്നു. തുറസ്സായ സ്ഥലങ്ങളിൽ ആണ് അവർ ജീവിക്കുന്നത്. ഇപ്പോൾ ജോലിയില്ലാതെ, അവർക്ക് അത്തരം ഇടുങ്ങിയ സ്ഥലങ്ങളിൽ താമസിക്കാൻ കഴിയില്ല, മാത്രമല്ല അവരുടെ ഭക്ഷണ സാധാനങ്ങളുടെ അപര്യാപ്തതയും മൂലം ആണ് അവർ പലായനം ചെയ്യുന്നത്.

കുടിയേറ്റ തൊഴിലാളികൾ, കൃഷിക്കാർ, നഗര, ഗ്രാമീണ ദരിദ്രർ എന്നിവർ നേരിടുന്ന സാമ്പത്തിക വേദന ലഘൂകരിക്കാനാണ് പുതുതായി തയ്യാറാക്കിയ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയുടെ കീഴിൽ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചത്. അത് എന്തിനുവേണ്ടിയായിരുന്നു ? അവർ താമസിക്കുന്നിടത്ത് നിന്ന് മാറരുതെന്ന് അവരെ ബോധവത്കരിക്കുക എന്നത് സർക്കാർ ചുമതലയാണ്. അവർക്കാവിശ്യയായ അടിസ്ഥാന സൗകര്യങ്ങളായ, ഭക്ഷണം, വെള്ളം, എന്നിവ സർക്കാർ ബാധ്യതയാണ്.

നിലവിൽ ഇന്ത്യയുടെ ഗ്രാമങ്ങൾ വളരെ ശാന്തമാണ് ഇത്തരത്തിൽ ഗ്രാമങ്ങളിലേക്ക് കുടിയേറ്റം സംഭവിച്ചാൽ കൊറോണയുടെ വ്യാപനം അത് രാജ്യത്തിന് പിടിച്ച് നിർത്താൻ കഴിയുന്നതിലും അപ്പുറം ആയിരിക്കും.
_ ആദില ടി

Click Here