മർദ്ദിതരുടെ അവസാന അത്താണി കോടതി എന്ന ചരിത്രവിരുദ്ധത പറയുന്നവരെന്തിന് ഞെട്ടണം ?

രഞ്ജൻ ഗൊഗോയിയുടെ രാജ്യസഭാ പ്രവേശനം എന്തിനാശ്ചര്യപ്പെടണം. മുൻപ് നടക്കാത്തതാണോ ഇത്തരം കാര്യങ്ങൾ. സിഖ് കൂട്ടക്കൊലയിൽ രാജീവിനെ കുറ്റവിമുക്തനാക്കിയ ജഡ്ജിക്ക് പിന്നെ എന്ത് സംഭവിച്ചു ? എന്നും ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു, ഇപ്പോൾ വേഗം ഒന്നു കൂടി.

പഴയ ബ്രാഹ്മണ്യ വാദത്തെ മൂലയിലാക്കി ഇന്ത്യൻ ഭരണ വർഗ്ഗങ്ങൾ അക്രമാസക്ത ബ്രാഹ്മണ്യത്തെ വാരിപുണരുന്ന കാലമാണല്ലോ ? അതുകൊണ്ട് വേഗം കൂടുക സ്വാഭാവികം. മർദ്ദിതർക്ക് അവസാനത്തെ അത്താണിയായി കോടതികൾ മാത്രം എന്ന് പറഞ്ഞ് നടക്കുന്നവർ, ചരിത്രവിരുദ്ധവും ഒട്ടും സത്യസന്ധതയില്ലാതയും നടത്തുന്ന ഇത്തരം ഞെട്ടലുകളാണ് ഏറ്റവും വലിയ ചതി.

പിന്നെ ഒരു കാര്യം കൂടി ശോഭനാ ജോർജ്ജിന് ഖാദി ബോർഡും, ബാലകൃഷ്ണ പിള്ളക്ക് കാബിനറ്റ് പദവിയും ഒക്കെ കിട്ടുന്നതും അത് നൽകുന്നതും പിന്നെ ഏത് മാനദണ്ഡത്തിലാണ് എന്ന് സൈബർ സഖാക്കളോട് ഓർമ്മിപ്പിക്കുന്നു.
_ സി പി റഷീദ്

Click Here