അനീതി ആർത്തലച്ച്‌ പെയ്യുമ്പോൾ

ഭീകരതകൾക്കെതിരെയുള്ള പ്രതിഷേധങ്ങളും പ്രതിരോധങ്ങളും ഉണ്ടാകാതിരിക്കാൻ അവർ ജനവിരുദ്ധ നിയമങ്ങൾ നിർമ്മിച്ച് കാര്യങ്ങൾ നേരത്തെ തന്നെ ഭദ്രമാക്കി…


പ്രശാന്ത് പ്രഭാ ശാർങ്ധരൻ

‘പശു’ വിന്റെ പേര് പറഞ്ഞ് ഇന്ത്യയിൽ സംഘപരിവാർ ആൾക്കൂട്ടം ദലിതരേയും മുസ്‌ലിങ്ങളേയും കൊല്ലുന്നു. അമ്മമാർ അലമുറയിട്ടു കരയുന്നതും നീതിക്ക് വേണ്ടി പൊലീസുകാരുടെ കാല് വരെ പിടിക്കേണ്ടതുമായ ദാരുണ ദൃശ്യങ്ങൾ മുഖ്യധാരയിലെ ആരേയും ഒട്ടും അലോസരപ്പെടുത്തി കണ്ടുമില്ല.

ബീഹാറിൽ കൊല്ലപ്പെട്ട മൂന്ന് പേരിൽ രണ്ട് പേർ ദലിതരും ഒരാൾ മുസ്‌ലിമുമാണ്. ഇതുപോലുള്ള ഭീകരതകൾക്കെതിരെയുള്ള പ്രതിഷേധങ്ങളും പ്രതിരോധങ്ങളും ഉണ്ടാകാതിരിക്കാൻ അവർ ജനവിരുദ്ധ നിയമങ്ങൾ നിർമ്മിച്ച് കാര്യങ്ങൾ നേരത്തെ തന്നെ ഭദ്രമാക്കി. ദേശസുരക്ഷ, ദേശസ്നേഹം തുടങ്ങിയ ഉമ്മാക്കി കാട്ടിയപ്പോൾ പ്രതിപക്ഷ കക്ഷികളും അവരുടെ കൂടെ കൂടി. അനീതി ആർത്തലച്ച്‌ പെയ്യുകയാണ്, നിർത്തൂ എന്ന് പറയുന്ന ഒരു ശബ്ദവും എവിടെയും മുഴങ്ങി കേട്ടില്ല.

Leave a Reply