മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ പട്ടികജാതി-പട്ടികവർഗ്ഗക്കാർ എത്രപേരുണ്ട്?

3 ലക്ഷം നിയമനങ്ങൾ അനധികൃതമായി നടക്കുമ്പോൾ ഈ സംവരണത്തിന് എന്താണ് പ്രസക്തി? പട്ടികജാതി പട്ടികവർഗ്ഗ സംഘനകൾ നിരവധിയുണ്ട്. അവരാരും ഇതൊന്നും അറിയുന്നില്ലേ?
_ കെ എസ് സോമൻ

നിയമസഭയുടെ കാലാവധി 6 വർഷം ആയി വർദ്ധിപ്പിക്കണം: കുറഞ്ഞത് രണ്ട് വർഷത്തെ സർവീസു വേണം പെൻഷൻ ലഭിക്കാൻ. ഓരോ മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫിൽ 2 വർഷം പൂർത്തികരിച്ച് പുതുമുഖങ്ങൾക്ക് അവസരം നൽകുന്നു 10 മുതൽ 20 വരെ പേഴ്സണൽ സ്റ്റാഫുള്ള മന്ത്രിമാരുണ്ട്. 20 സ്റ്റാഫുണ്ടങ്കിൽ ഒരു മന്ത്രിക്ക് ഒരു ടേം കാലയളവിൽ 40 പേർക് സ്ഥിരം പെൻഷൻ ലഭിക്കുന്ന നിയമനം നടത്താം. ബാക്കിയുള്ള ഒരു വർഷം പാഴായി പോകുകയാണ്. നിയമസഭയുടെ കാലാവധി 6 വർഷമാക്കിയാൽ മന്ത്രിസഭക്കും 6 വർഷം ലഭിക്കും. അപ്പോൾ 20 പഴയ പേഴ്സണൽ സ്റ്റാഫിനെ പിരിച്ച് വിട്ട് 20 പുതിയ സ്റ്റാഫിനെ നിയമിച്ചാൽ അവർക്കും ആജീവനാന്ത പെൻഷൻ ലഭിക്കും. മന്ത്രിമാരും മന്ത്രി പദവിയിലുള്ളവരും ഡൽഹിയിലെ കേന്ദ്രമന്ത്രിയും ചേർന്നാൽ കേരളത്തിൽ 20 എണ്ണമുണ്ട്. ഒരു ടേമിൽ ഒരാൾക്ക് 60 ആജീവനാന്ത പെൻഷനേഴ്സിനെ സൃഷ്ടിക്കാം. 20 പേർക്കും കൂടി 60 X 20 =1200 പേരെ ആജീവനാന്ത പെൻഷനേഴ്സായി മാറ്റാം. കുറഞ്ഞ പെൻഷൻ 10,000 രൂപ പ്രകാരം കണക്കാക്കിയാൽ 2 വർഷ സേവനത്തിന്റെ പേരിൽ സർക്കാരിന് ചിലവാകുക പ്രതിമാസം കേവലം ഒരു കോടി 20 ലക്ഷം രൂപ. ഒരു വർഷം 14 കോടി 40 ലക്ഷം രൂപ മാത്രമേ ചിലവ് വരൂ-

എത്ര വിദഗ്ധമായാണ് സർക്കാർ ഖജനാവ് കൊള്ളയടികുന്നത്. ഇവിടെ സംവരണമില്ല, പട്ടികജാതി/വർഗ്ഗത്തിൽപ്പെട്ടവർ ഈ പേഴ്സണൽ സ്റ്റാഫിൽ എത്ര പേരുണ്ട്?

3 ലക്ഷത്തിലധികം താൽക്കാലിക നിയമനങ്ങളാണ് പിണറായി സർക്കാർ നടത്തിയിരിക്കുന്നത്. അവിടെയും സംവരണമില്ലല്ലോ. 3 ലക്ഷം നിയമനങ്ങൾ അനധികൃതമായി നടക്കുമ്പോൾ ഈ സംവരണത്തിന് എന്താണ് പ്രസക്തി? പട്ടികജാതി പട്ടികവർഗ്ഗ സംഘനകൾ നിരവധിയുണ്ട്. അവരാരും ഇതൊന്നും അറിയുന്നില്ലേ? ഇത് എത്ര ഭീകരമാണന്ന് അറിയണമെങ്കിൽ സംസ്ഥാനത്തെ പെൻഷനേഴ്സിന്റെ ജാതി തിരിച്ചുള്ള കണക്കെടുത്താൽ മതി. പെൻഷനേഴ്സിൽ ഒരു ശതമാനം പോലും പട്ടികജാതി- പട്ടികവർഗ്ഗക്കാർ കാണില്ല. സംവരണം പാലിക്കേണ്ടാത്ത വിധത്തിൽ പി.എസ്.സിയെ നോക്കുകുത്തിയാക്കി നടത്തുന്ന ഈ അനധികൃത നിയമനം സംവരണ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.

ഒരു കാര്യത്തിൽ നമുക്ക് സമാധാനിക്കാം. ഇതര സംസ്ഥാനങ്ങളിൽ മൂന്നോ അഞ്ചോ അംഗങ്ങളാണ് പി.എസ്.സിയിലുള്ളതെങ്കിൽ കേരളത്തിൽ 20 പേരാണ്. എല്ലാവർക്കും കാറും ക്വാർട്ടേഴ്സുമുണ്ടായിരികുമല്ലോ. പി.എസ്.സി വഴിയല്ല നിയമനമെങ്കിലും കാസർകോഡ് മുതൽ പാറശാല വരെ സഞ്ചരിച്ച് അനധികൃത നിയമനങ്ങൾ കണ്ട് ആസ്വദിക്കുന്നതിനുള്ള യാത്രാ ബത്തയും നൽകണമല്ലോ. പി.എസ്.സി മെമ്പർമാരുടെ ജോലിഭാരം കുറക്കുന്ന സർക്കാരിന്റെ തൊഴിലാളി പ്രേമം അഭിനന്ദനാർഹമാണ്.

Like This Page Click Here

Telegram
Twitter