ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ Abvpയെ ജയിപ്പിച്ചത് Sfi
#TopFacebookPost
ഹൈദരാബാദ് യൂണിവേഴ്സിറ്റി യൂണിയൻ ഇലക്ഷനിൽ എ.ബി.വി.പി യെ ജയിപ്പിച്ചത് എസ്.എഫ്.ഐ മാത്രമാണ്. അവരാണ് സഖ്യത്തിന് തയ്യാറാവാത്തത്. സഖ്യമുണ്ടാക്കാൻ എസ്.എഫ്.ഐ മുന്നോട്ടു വെച്ച ഡിമാന്റ് എസ്.ഐ.ഒ, എം.എസ്.എഫ്, എൻ.എസ്.യു ഐ എന്നീ സംഘടനകൾ തിരഞ്ഞെടുപ്പ് സഖ്യത്തിൽ നിന്ന് മാറി നിൽക്കണം എന്നതായിരുന്നു. എന്നുവെച്ചാൽ, എ.എസ്.എ തങ്ങളുടെ സ്വാഭാവിക സഖ്യകക്ഷികളെ ഉപേക്ഷിക്കണം, മുസ്ലീങ്ങൾ രാഷ്ട്രീയമായി ആത്മഹത്യ ചെയ്യണം.
ഈ വസ്തുത മറച്ചുവെച്ച് ഫാസിസത്തിനെതിരായ പോരാട്ടത്തെ രണ്ടു കൂട്ടരുടെയും പിടിവാശി തകർത്തു എന്നൊക്കെ തള്ളുന്നവർ മിനിമം സത്യസന്ധത കാണിക്കാൻ തയ്യാറാവണം. നൈതികത എന്നതാണ് ഈ പോരാട്ടത്തിൽ ആദ്യം വേണ്ടത്.
_ അമീൻ ഹസ്സൻ