അംബേദ്കർ സ്റ്റാലിനുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചിരുന്നു
സ്റ്റാലിന് ഗുരുതരമായ വീഴ്ചകൾ പറ്റിയിട്ടുണ്ട് എന്നത് സത്യമെങ്കിലും, തീർച്ചയായും അത് വലതുപക്ഷത്തിന്റെ കെട്ടുകഥകളിൽ പറയുന്നത് പോലെയല്ലെങ്കിലും, സ്റ്റാലിനോടുള്ള വലതുപക്ഷത്തിന്റെ ഏറ്റവും വലിയ വെറുപ്പിന്റെ മുഖ്യ കാരണം ലോകത്തിലാദ്യമായി ഒരു ചെരുപ്പുകുത്തിയുടെ മകൻ തൊഴിലാളിവർഗ്ഗ ഭരണകൂടത്തെ നയിച്ച ആ ചരിത്ര സന്ദർഭം തന്നെയാകണം.
ഇന്ത്യൻ കമ്മ്യുണിസ്റ്റുകൾ അറിയാതെ സ്റ്റാലിനുമായി ബന്ധം സ്ഥാപിക്കാൻ അംബേദ്കർ ശ്രമിച്ചിരുന്നതായി ആനന്ദ് തെൽതുംതെ എഴുതുന്നു. സ്റ്റാലിന്റെ മരണവാർത്ത അറിഞ്ഞ് ദുഃഖാർത്തനായ അംബേദ്കർ ആ ദിവസം ഉപവാസം അനുഷ്ഠിച്ചിരുന്നുവെന്നും തെൽതുംതെ എഴുതുന്നു.
അംബേദ്കറുടെ ഈ സ്റ്റാലിൻ സ്നേഹം യാദൃശ്ചികമാകാനിടയില്ല. ലോകത്തിൽ നടക്കുന്ന ചലനങ്ങൾ അദ്ദേഹവും അറിയാതിരിക്കാൻ ഇടയില്ലല്ലോ. അമേരിക്കൻ വിപ്ലവം നയിക്കേണ്ടത് അന്നാട്ടിലെ തൊഴിലാളി വർഗ്ഗത്തിലെ ഏറ്റവും മർദ്ദിതരായ കറുത്തവരായിരിക്കണം എന്നാഗ്രഹിക്കുകയും കറുത്ത വർഗ്ഗക്കാർക്കിടയിലെ പ്രവർത്തനത്തിൽ വേണ്ടത്ര ശ്രദ്ധയൂന്നാത്തതിന്റെ പേരിൽ അമേരിക്കൻ കമ്മ്യുണിസ്റ്റുകളെ വിമർശിക്കുകയും ചെയ്ത ലെനിന്റെ പിൻഗാമിയായ സ്റ്റാലിൻ, അമേരിക്കയിലെ ആദ്യകാല കമ്മ്യുണിസ്റ്റും ആഫ്രോ അമേരിക്കനുമായ ഹാരി ഹേവുഡ് ആഫ്രോ അമേരിക്കക്കാരുടെ വിമോചനത്തിനായി കോമിന്റേണിൽ അവതരിപ്പിച്ച ബ്ലാക്ക് ബെൽറ്റ് റിപ്പബ്ലിക് എന്ന ആശയത്തെ സർവാത്മനാ പിന്താങ്ങുകയും ബ്ലാക്ക് ബെൽറ്റ് റിപ്പബ്ലിക്കുകളുടെ സ്വയം നിർണയാവകാശ പോരാട്ടത്തിന് ഊന്നൽ നൽകാൻ സാർവദേശീയ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തോട് ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ വംശീയവാദികളായ വെള്ളക്കാരെ അമേരിക്കൻ കമ്മ്യുണിസ്റ്റ് പാർട്ടിയിൽ നിന്നും പുറത്താക്കാനും സ്റ്റാലിൻ കർശന നിർദേശം നൽകി.
സ്റ്റാലിനുമായി ബന്ധപ്പെടാനുള്ള അംബേദ്കറുടെ ശ്രമം വിജയിച്ചില്ല. ഒരുപക്ഷേ അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഇന്ത്യയുടെ ചരിത്രം മറ്റൊന്നായേനെ. ഇന്ന് മഹാനായ ജോസഫ് സ്റ്റാലിന്റെ ജന്മദിനം, Happy birthday Comrade Stalin…
ജെയ്സൺ സി കൂപ്പർ