ജന്മഭൂമി നിരോധിച്ചു എഡിറ്ററെ അറസ്റ്റ് ചെയ്യണ്ടേ ?

പത്തിരുപതു കൊല്ലം മുമ്പ് കശ്മീരില്ലാത്ത ഭൂപടം പ്രസിദ്ധരികരിച്ചു എന്ന് ആരോപിച്ചു ഇസ്ലാമിക വിജ്ഞാന കോശം എഡിറ്റർ ആയിരുന്ന പ്രൊഫസർ പി കോയയെ അറസ്റ്റ് ചെയ്തിരുന്നു. അദ്ദേഹം അന്ന് ജോലി ചെയ്ത മീഞ്ചന്ത ഗവൺമെന്റ് കോളേജിലെ ഇംഗ്ലീഷ് വകുപ്പിൽ നിന്നു സസ്‌പെൻഡ് ചെയ്യുകയുമുണ്ടായി. 

കശ്മീർ ഇല്ലാത്ത ഭൂപടം പ്രസിദ്ധീകരിച്ചതിനു എഡിറ്ററെ അറസ്റ്റ് ചെയ്തു പ്രസിദ്ധീകരണം നിരോധിക്കും എങ്കിൽ, കഴിഞ്ഞദിവസം ആ കുറ്റം ചെയ്ത ജന്മഭൂമിയെ നിരോധിച്ചു അതിന്റെ എഡിറ്ററെ അറസ്റ്റ് ചെയ്യേണ്ടേ ?

സംഭവത്തിന്റെ ഗൗരവം നിങ്ങൾക്ക് ബോധ്യപ്പെടാത്തത് അപൂർണ്ണമായ ഭൂപടം വന്നത് മുസ്‌ലിം മീഡിയയിൽ അല്ലാത്തത് കൊണ്ടാണ്. Example; ഭൂപടം വന്നത് മാധ്യമത്തിൽ ആയിരുന്നു എങ്കിൽ അവരുടെ ഓഫീസിലേക്ക് മാർച്ചു നടത്തി ബി.ജെ.പി നേതാക്കൾ പത്രസമ്മേളനം വിളിച്ച് പത്രം പൂട്ടണമെന്നു അവശ്യപ്പെടുകയും ഈ ആവശ്യം കേന്ദ്രസർക്കാരിനോട് ഡൽഹിയിൽ പോയി ഉന്നയിക്കുകയും ചെയ്യുമായിരുന്നു. എന്നിട്ടു ഡെൽഹിയിൽ വെച്ചും പത്രസമ്മേളനം നടത്തി അതൊരു ദേശീയ വിഷയമാക്കുകയും ചെയ്തേനെ.
_ യു എം മുക്താർ 

Leave a Reply