മുഹമ്മദ് സാദിഖ് 70 വയസ്, പെല്ലറ്റ് അക്രമത്തിൽ പരിക്കേറ്റതാണ്

പബ്ലിക് സേഫ്റ്റി ആക്റ്റ് പ്രകാരം 4000 കാശ്മീരികളെ തടവിൽ വെച്ചിട്ടുണ്ട് എന്നൊരു റിപ്പോർട്ടും കൂടിയുണ്ട്. രണ്ട് വർഷം വരെ വിചാരണ ഇല്ലാതെ അവരെ ഇനി ജയിലിലിടാം…


ജംഷിദ് പള്ളിപ്രം

മുഹമ്മദ് സാദിഖ്, 70 വയസ്. പള്ളിയിൽ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോൾ പട്ടാളം നടത്തിയ പെല്ലറ്റ് അക്രമത്തിൽ പരിക്കേറ്റതാണ്.

നിരന്തരം ടിയർ ഗേസും പെപ്പർ ഗ്രനേഡും ഫയർ ചെയ്ത കാരണം അറുപത്തഞ്ച് വയസ്സുള്ള മുഹമ്മദ് അയ്യൂബെന്ന മനുഷ്യൻ ശ്വാസം കിട്ടാതെ മരിച്ചിട്ട് നാല് ദിവസമായി.

പബ്ലിക് സേഫ്റ്റി ആക്റ്റ് പ്രകാരം 4000 കാശ്മീരികളെ തടവിൽ വെച്ചിട്ടുണ്ട് എന്നൊരു റിപ്പോർട്ടും കൂടിയുണ്ട്. രണ്ട് വർഷം വരെ വിചാരണ ഇല്ലാതെ അവരെ ഇനി ജയിലിലിടാം.

ഇതൊക്കെയും മൂന്ന് -നാല് ദിവസം മുമ്പുള്ള വാർത്തകളാണ്. ഇന്നത്തെ കാശ്മീർ വിശേഷങ്ങൾ മൂന്ന് ദിവസം കഴിഞ്ഞെങ്കിലും പുറംലോകം അറിയുമെങ്കിൽ അന്ന് പറയാം.

Leave a Reply