ഈ ദലിത് ലക്ഷങ്ങളെ ഇന്ന് കണ്ടവരുണ്ടോ?

ദലിതുകൾ ഹിന്ദുക്കളാണെന്ന് പറയുന്ന ഒരു രാജ്യത്ത് തങ്ങളുടെ ക്ഷേത്രം തകർത്തതിനെതിരെ ദലിതുകൾ നടത്തിയ ഈ ഉജ്വല സമരത്തെ എത്ര മാധ്യമങ്ങൾ ഇന്ന് ജനങ്ങളിലെത്തിച്ചു…


ഹസനുൽ ബന്ന

ദലിതുകൾ അഞ്ച് നൂറ്റാണ്ടിലധികമായി ആരാധിച്ചു വന്നിരുന്ന രവിദാസ് മന്ദിർ സുപ്രീം കോടതിയും ബി.ജെ.പിയുടെ ഡി.ഡി.എയും ഒത്ത് ചേർന്ന് പൊളിച്ചുനീക്കിതിനെതിരെ അക്ഷരാർഥത്തിൽ ജനലക്ഷങ്ങളെന്ന് പറയാവുന്ന മനുഷ്യ സഞ്ചയം ഡൽഹിയിലെ നഗര വീഥികളെ സ്തംഭിപ്പിച്ച ചിത്രമാണിത്.

ബി.ജെ.പിയെ ഭരണത്തിലെത്തിച്ച അണ്ണാ ഹസാരെയുടെ രാംലീലയിലെ അഴിമതി വിരുദ്ധ സമരത്തിന്റെ അഞ്ചിരട്ടി പേർ ഇന്നത്തെ റാലിക്കെത്തിയിട്ടും അത് കാണിക്കാതെ രാവും പകലും അമിത് ഷായും ചിദംബരവുമായുള്ള കള്ളനും പോലീസും കളി കാണിക്കുകയായിരുന്നു സർവ മാധ്യമങ്ങളും.

ദലിതുകൾ ഹിന്ദുക്കളാണെന്ന് പറയുന്ന ഒരു രാജ്യത്ത് തങ്ങളുടെ ക്ഷേത്രം തകർത്തതിനെതിരെ ദലിതുകൾ നടത്തിയ ഈ ഉജ്വല സമരത്തെ എത്ര മാധ്യമങ്ങൾ ഇന്ന് ജനങ്ങളിലെത്തിച്ചു എന്ന് ആലോചിക്കുമ്പോഴാണ് മാധ്യമങ്ങളുടെ ബ്രാഹ്മണ മേധാവിത്തവും ദലിത് നിന്ദയും നമുക്ക് ബോധ്യമാകുക.

Leave a Reply