കുംഭമേളക്ക് യോഗി സർക്കാരിന്റെ 4000 കോടിയും ക്ഷേത്രങ്ങൾക്ക് പിണറായി സർക്കാരിന്റെ 1000 കോടിയും

കുംഭമേളക്ക് യോഗി നാലായിരം കോടിയൊക്കെ എറിഞ്ഞുകൊടുക്കുമ്പോൾ ചെറിയ സംസ്ഥാനം എന്ന നിലക്ക് നമ്മൾ ഇത്രയെങ്കിലും ചെയ്യണ്ടേ ?

#FbToday

ബച്ചൂ മാഹി

നവോത്ഥാനം ക്ഷേത്രങ്ങളിൽ കൂടി മാത്രമാണെന്ന ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ബജറ്റിൽ ഏതാണ്ട് ആയിരം കോടി രൂപ ക്ഷേത്രങ്ങൾക്കും ദേവസ്വം ബോർഡിനും ഒക്കെയായി നീക്കിവെച്ചത്.

അത്, നികുതിപ്പണം എടുത്ത് ക്ഷേത്രങ്ങൾക്ക് വീശുകയോ എന്നൊക്കെ അത്ഭുതം കൂറുന്ന മതേതര ഉത്തമർക്ക് പറഞ്ഞാൽ മനസ്സിലാകില്ല. കുംഭമേളക്ക് യോഗി നാലായിരം കോടിയൊക്കെ എറിഞ്ഞുകൊടുക്കുമ്പോൾ ചെറിയ സംസ്ഥാനം എന്ന നിലക്ക് നമ്മൾ ഇത്രയെങ്കിലും ചെയ്യണ്ടേ ?

എന്നിട്ടും സംഘപരിവാർ ദുഷ്ടർ ദേവസ്വം പണം സർക്കാർ കടത്തുകയാണ് എന്നൊക്കെയാണല്ലോ പറഞ്ഞുനടക്കുന്നത്. അവന്മാരുടെ തലയിൽ ഇടിത്തീ വീഴ്ത്തട്ടെ, ദേവതകൾ !

Leave a Reply