നായർ സ്ത്രീകൾ കുരവ വിളിച്ചിരുന്ന ഏർപ്പാടല്ലേ ഈ ആർപ്പോ ?

യോനി കവാടം എന്നത് സമകാല സ്ത്രീ ശാക്തീകരണത്തെ പിന്നോട്ട് വലിക്കുന്ന പഴയ ”ബിയോളോജിക്കൽ ഡിറ്റർമിനസത്തിന്റെ” ഒരു ചിഹ്നമല്ലെ ?

#FbToday
#FbToday
കെ കെ ബാബുരാജ്

ആർപ്പോ -ആർത്തവം പരിപാടി വലിയ പൊളിച്ചെഴുത്തായിരുന്നു എന്ന മട്ടിലുള്ള അവകാശവാദങ്ങൾ വീണ്ടും ഉയരുകയാണല്ലോ. അപ്പോൾ ഒരു സംശയം; പുലകുളി, പുടവമുറി, കാവിലെ ഉത്സവങ്ങൾ മുതലായ സന്ദർഭങ്ങളിൽ നായർ സമുദായത്തിലെ സ്ത്രീകൾ കുരവ വിളിച്ചിരുന്ന ഏർപ്പാടല്ലേ ഈ ” ആർപ്പോ ” എന്നതിന്റെ അർഥം ? ഇത്തരം ആചാരങ്ങളെ പുതുക്കിയെടുത്തു വിപ്ളവീകരിക്കാനല്ലേ അയ്യൻ‌കാളി എന്ന ”കറുത്ത മനുഷ്യന്റെ ” ശരീരവും പഞ്ചമിയുടെ തോർത്ത് മുണ്ടും പുനരവതരിപ്പിക്കേണ്ടി വന്നത് ?

” പുസ്സി പവർ ”വർത്തമാനകാല യാഥാർത്ഥ്യമാണെന്ന് പല പിന്നാക്ക രാജ്യങ്ങളിലും സഞ്ചരിച്ചതിന്റെ അടിസ്ഥാനത്തിലും കൂടെ ബോധ്യപ്പെട്ട കാര്യമാണ്. ഒരു സംശയവും കൂടി, യോനി കവാടം എന്നത് സമകാല സ്ത്രീ ശാക്തീകരണത്തെ പിന്നോട്ട് വലിക്കുന്ന പഴയ ”ബിയോളോജിക്കൽ ഡിറ്റർമിനസത്തിന്റെ” ഒരു ചിഹ്നമല്ലെ ?

പരിപാടിയിലെ ഗംഭീര ഐറ്റമായി കൊട്ടിഘോഷിക്കപ്പെട്ടത് രണ്ട് നവോത്ഥാന പ്രഭാഷകരുടെ സാന്നിധ്യമാണ്. ഒരാൾ ജാതിയെ അതിവർത്തിക്കുന്നതിന് പകരം ജാതിയെ അതിജീവിപ്പിക്കുന്ന യുക്തികൾ നിരത്തി ഡോക്ടർ ബി .ആർ അംബേദ്കറെയും അയ്യന്കാളിയെയും എല്ലാം തലകുത്തിപ്പിടിക്കുന്നു. ഇദ്ദേഹത്തിന്റെ എഴുത്തും പ്രഭാഷണങ്ങളുമെല്ലാം ആധുനിക – ആധുനികോത്തര സ്ത്രീവാദങ്ങളുടെ നിഴൽ പോലും പതിയാത്ത ഏക പുരുഷ ഭാഷണങ്ങളാണ്. മറ്റെയാൾ പഴയ ക്ലാസ്സിക്കുകളുടെ ഭൂതകാല കുളിരിൽ അഭിരമിച്ചുകൊണ്ടു കീഴാള -ന്യൂനപക്ഷ സ്ത്രീവാദങ്ങൾ അടക്കമുള്ളവയെ വിദൂരമാക്കുന്നു .

നവബ്രാഹ്മണ്യത്തിന്- നവശൂദ്രവാദത്തിന് പ്രിയങ്കരമായ ഇത്തരം ചേരുവകൾക്കൊപ്പം എപ്പോഴും പ്രസന്ന മുഖം കാണിക്കുന്ന തോമസ് ഐസക് സാറിന്റെ ബഡ്ജറ്റ് കവർ ചിത്രവും കൂടിച്ചേരുമ്പോൾ, ഖസാക്കിലെ ‘യാഗാശ്വമായ ‘മൈമുനയെ മുങ്ങാംകോഴി കല്യാണം കഴിച്ചതിനെ പറ്റിയുള്ള വർണ്ണനകൾ ഓർത്തുപോയതിൽ സുഹൃത്തുക്കൾ ക്ഷമിക്കുക.

Leave a Reply