ഇന്നെന്‍റെ പക്ഷിയുടെ ജന്മദിനമായിരുന്നു; ലൂയിസ് പീറ്റർ

കവിത
_ ലൂയിസ് പീറ്റർ

ഇന്നെന്‍റെ പക്ഷിയുടെ ജന്മദിനമായിരുന്നു
ചിത്രശലഭങ്ങളുടെ നൃത്തവും
പുള്ളുകളുടെ കച്ചേരിയുമുണ്ടായിരുന്നു
പരുന്തും പ്രാപ്പിടിയനും
വിരുന്നുകാരായി എത്തിയിരുന്നു.
ആകാശത്തോളം വലുതായ
എൻ്റെ പക്ഷിയുടെ ഹൃദയം കൊത്തിനുറുക്കി
ഞാനവർക്ക് വിരുന്നൊരുക്കി.

അടുത്ത ജന്മദിനത്തിലെങ്കിലും
അവൾ മാത്രം വരുന്നുകാരിയായെത്തിയേക്കാം.
അന്ന്
അതിഥികളുടെ തീൻമേശയിൽ
ഞാനീ ആകാശം വിളമ്പും.
എന്‍റെ പക്ഷിയുടെ ഹൃദയത്തേക്കാൾ
എത്രയോ ചെറുതാണതെങ്കിലും.
_ Aug 2015

Click Here

ടെലഗ്രാംhttps://t.me/asianspeaks
ട്വിറ്റര്‍https://twitter.com/asianspeaksmail