ബിജെപി എംഎല്‍എയെ ചെരുപ്പ് മാലയണിയിച്ച യുവാവിന് മർദ്ദനം

മധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി എം.എല്‍.എയെ ചെരുപ്പ് മാലയണിയിച്ച യുവാവിന് മർദ്ദനം.  നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു വോട്ട് ചോദിച്ചെത്തിയ ബി.ജെ.പി എം.എല്‍.എയും സ്ഥാനാർത്ഥിയുമായ ദിലീപ് ഷെഖാവത് ആണ് തന്നെ ചെരുപ്പ് മാലയണിയിച്ച യുവാവിനെ മർദ്ദിച്ചത്. നാഗഡ കച്ച്‌റോഡില്‍ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

കാവി നിറത്തിലുള്ള തൊപ്പിയും ധരിച്ചുകൊണ്ടാണ് യുവാവ് ബി.ജെ.പി എം.എല്‍.എയെ ചെരുപ്പ് മാല അണിയിച്ചത്. തന്റെ കഴുത്തില്‍ കിടക്കുന്നത് ചെരുപ്പ് മാലയാണെന്ന് തിരിച്ചറിഞ്ഞതോടെ ക്ഷുഭിതനായ ദിലീപ് ഷെഖാവത് മാല വലിച്ചെറിഞ്ഞ് ചെറുപ്പക്കാരനെ മര്‍ദ്ദിക്കുകയായിരുന്നു.

Video

Leave a Reply