ഗൂഗിൾ ചെയ്താലും കണ്ടെത്താൻ കഴിയില്ല ഹിന്ദുത്വ ഭീകരതയുടെ ഈ ചിത്രം

മഹാരാഷ്ട്രയിലെ ബി.ജെ.പി സർക്കാരിനെ വിമർശിച്ച മാധ്യമ പ്രവർത്തക നികിത റാവുവിനെ ഹിന്ദുത്വ ഭീകരവാദികൾ ആക്രമിച്ചതിനെതിരെ നൗഷാദ് പനക്കൽ ഫേസ്‌ബുക്കിൽ എഴുതുന്നു…

നികിത റാവു, നിങ്ങൾക്കൊന്ന് ഗൂഗിൾ ചെയ്ത്‌ നോക്കിയാൽ പോലും കണ്ടെത്താൻ കഴിയില്ല അവർക്ക്‌ നേരെ നടന്ന ഹിന്ദു ഭീകരതയുടെ ഈ ചിത്രങ്ങൾ. മഹാരാഷ്ട്രയിലെ ബി.ജെ.പി ഗുണ്ടകൾ തല്ലി മുഖം പൊളിച്ച്‌ വെച്ചിരിക്കുന്ന ഈ മാധ്യമപ്രവർത്തകയുടെ അനുഭവത്തിന്റെ ഒരു വിവരവും ദേശീയ മാധ്യമങ്ങളിൽ അടക്കം ഒരു ഇടത്തും വാർത്തയായിട്ടില്ല.

മാധ്യമവാർത്തകൾ മാത്രം ആധികാരികമായി കണക്കാക്കൂ എന്ന് വാശിപിടിക്കുന്ന പുരോഗമന സമൂഹത്തിലാണ് വികൃതമാക്കപ്പെട്ട മുഖവുമായി ഒരു സ്ത്രീ അതും മാധ്യമപ്രവർത്തകയായ സ്ത്രീ നിസ്സഹായയായി നിൽക്കുന്നത്‌. ചോദ്യങ്ങളെ ഇങ്ങനെ കൈക്കരുത്ത്‌ കൊണ്ട്‌ നേരിടാനാണു ഹിന്ദുത്വ ഭീകരത പരിശീലിച്ചിരിക്കുന്നത്‌. നമ്മൾ നിശബ്ദരായിരിക്കാൻ പരിശീലിച്ചത്‌ പോലെ.

Leave a Reply