ഇന്ത്യ-ചൈന തര്‍ക്കവും ജലയുദ്ധത്തിന്‍റെ സാധ്യതയും


_ കെ സഹദേവന്‍

ഇന്ത്യ-ചൈന സംഘർഷങ്ങൾ എത്തിപ്പെട്ടിരിക്കുന്ന പുതിയ തലങ്ങളെക്കുറിച്ചുള്ള ധാരണ ലഭിക്കണമെങ്കിൽ മുൻ ഇന്ത്യൻ കരസേന മേധാവി ജനറൽ എസ് പത്മനാഭൻ എഴുതിയ ഈ പുസ്തകം വായിച്ചാൽ മതിയാകും. അർദ്ധ ഫിക്ഷൻ സ്വഭാവത്തിലുള്ള ഈ പുസ്തകം ഇന്ത്യയും ചൈനയും തമ്മിൽ ഭാവിയിൽ സംഭവിക്കാനിരിക്കുന്ന ജലയുദ്ധത്തെക്കുറിച്ച് വിശദീകരിക്കുന്നു.

ഏഷ്യൻ മേഖലയിലെ രണ്ട് സുപ്രധാന സാമ്പത്തിക ശക്തികൾ, അങ്ങേയറ്റം ജലദൗർലഭ്യം അനുഭവിക്കുന്നവയാണെന്ന യാഥാർത്ഥ്യം തങ്ങളുടെ അതിർത്തികൾക്കിടയിലെ സമൃദ്ധമായ ജലസ്രോതസ്സിനു വേണ്ടിയുള്ള തർക്കങ്ങളിലേക്കും അത് സ്വാഭാവികമായും ഒരു ജലയുദ്ധമായി പരിണമിക്കാനുള്ള സാധ്യതയെയും ജനറൽ പത്മനാഭൻ പുസ്തകത്തിലൂടെ വരച്ചുകാട്ടുന്നു. വരാനിരിക്കുന്ന പാരിസ്ഥിതിക തകർച്ചകളും വിഭവ ദൗർലഭ്യങ്ങളും യുദ്ധങ്ങളിലേക്ക് പരിവർത്തിപ്പിക്കുന്നതിന് പകരം വിവേകപൂർണ്ണമായ രാഷ്ട്രീയ തീരുമാനങ്ങളിലേക്കെത്താൻ ഭരണാധികാരികളെ പ്രേരിപ്പിക്കുകയാണ് ജനങ്ങളുടെ കർത്തവ്യം. മറിച്ച് വ്യാജ ദേശസ്നേഹത്തിൽ ചാലിച്ച വൈകാരിക പ്രകടനങ്ങളല്ല.

പുസ്തകം Amazonല്‍ ലിങ്ക് https://www.amazon.in/Next-China-India-War-General-Padmanabhan/dp/8170494990

Click Here