മത്സ്യതൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുക
“വിഴിഞ്ഞം മത്സ്യതൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുക, അടിച്ചമർത്തൽ നീക്കം ഉപേക്ഷിക്കുക….” രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, മാധ്യമ, മനുഷ്യാവകാശ പ്രവർത്തകരുടെ പ്രസ്താവന;
കേരളത്തിൽ തിരുവനന്തപുരം വിഴിഞ്ഞത്ത് അദാനിപോർട്ട് നടത്തുന്ന തുറമുഖ നിർമ്മാണം പ്രവൃത്തി നിർത്തിവെച്ച് മറൈൻ ഇക്കോളജിക്കും തീരദേശത്തിനും മത്സ്യത്തൊഴിലാളികൾക്കും അത് സൃഷ്ടിച്ചിരിക്കുന്ന ആഘാതങ്ങൾ മത്സ്യത്തൊഴിലാളികൾ നിർദ്ദേശിക്കുന്ന വിദഗ്ധരെ കൂടി ഉൾപ്പെടുത്തി പഠിക്കണമെന്ന തടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് 135 ദിവസത്തിലേറെയായി തുറമുഖ കവാടത്തിൽ സമാധാനപരമായി സത്യഗ്രഹ സമരം നടക്കുകയാണ്. . സംസ്ഥാന സർക്കാർ പിന്തുണയോടെ അദാനി പ്രത്യേകം ഏർപ്പാടാക്കിയ സ്വകാര്യസംഘങ്ങൾ തീരദേശത്തെ സമാധാന ജീവിതം തകർക്കാനും ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തെ വർഗീയ മുദ്ര ചാർത്തി കടന്നാക്രമിക്കാനും കൊണ്ടു പിടിച്ചു ശ്രമിക്കുകയാണ്. 26.11.22 ന് തുറമുഖ നിർമ്മാണത്തിനായി പാറക്കല്ലുകളുമായി വിഴിഞ്ഞത്തെത്തിയ ലോറി കളെ സമരസമിതി സമാധാനപരമായി തടഞ്ഞിരുന്നു.എന്നാൽ തൊട്ടടുത്ത് തമ്പടിച്ചിരുന്ന ഒരു കൂട്ടം തുറമുഖാനുകൂലികൾ സമരക്കാർക്കെതിരെ പ്രകോപനം സൃഷ്ടിക്കുകയും കല്ലേറ് നടത്തുകയുംചെയ്തു.
സംഘർഷം തടയാൻ പോലീസ് ഫലപ്രദമായി ഇടപെടുന്നതിനു പകരം അക്രമത്തെ പ്രോത്സാഹിപ്പിക്കുകയും അദാനിയുടെ സ്വകാര്യ സൈന്യത്തെപ്പോലെ പെരുമാറുന്നവരെ അഴിഞ്ഞാടാൻ അനുവദിക്കുകയുമാണ് ചെയ്തത്.27.11.22 ന് നിരപരാധിയായ ഒരാളെ അറസ്റ്റു ചെയ്തത് അന്വേഷിക്കാൻ വിഴിഞ്ഞം പോലീസ് സ്റ്റേഷനിൽ പോയ ഇടവക ഭരണ സമിതി പ്രവർത്തകരെ പോലീസ് തട്ടിക്കൊണ്ടു പോയി. തൻ്റെ ഭർത്താവിൻ്റെ അറസ്റ്റിനെക്കുറിച്ച് അന്വേഷിക്കാൻ പോലീസ് സ്റ്റേഷനിൽ പോയ സ്ത്രീയെ കേട്ടാലറക്കുന്ന ഭാഷയിൽ അസഭ്യം പറഞ്ഞ് മർദ്ദിച്ചു.സംഭവമറിഞ്ഞ് സ്റ്റേഷൻ പരിസരത്തെത്തിയ സ്ത്രീകളും പുരുഷന്മാരു മടങ്ങിയ ജനക്കൂട്ടത്തെ പരമാവധി അപമാനിക്കുന്ന സമീപനമാണ് പോലീസിൻ്റെ ഭാഗത്തു നിന്നുണ്ടായത്.
അറസ്റ്റു ചെയ്ത നിരപരാധികളെ വിട്ടയക്കുന്നതിനെ കുറിച്ച് 4 മണിക്കൂറോളം സമയം ചർച്ച ചെയ്തെങ്കിലും രാത്രി വരെ ഒരു തീരുമാനവും എടുത്തില്ല. ഇതിനിടെ ഇരുട്ടിൽ നിന്ന് കല്ലേറുണ്ടായപ്പോൾ ജനങ്ങൾ പ്രകോപിതരായി സ്റ്റേഷനിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് കേടുപാടു വരുത്തി. ഗ്രനേഡുകളും കണ്ണീർവാതകവും പ്രയോഗിച്ചുള്ള ലാത്തിച്ചാർജിൽ നൂറുകണക്കിന് ആളുകൾക്ക് പരിക്കുപറ്റി. തിരുവനന്തപുരം അതിരൂപത ബിഷപ് ,അസി.ബിഷപ് വികാരി ജനറൽ എന്നിവരെയടക്കം 3000 ത്തോളം പേരെ പ്രതികളാക്കി 8 കേസുകൾ ചാർജ് ചെയ്തിരിക്കുകയാണ്. സമരക്കാരെ അക്രമിച്ചവർക്കെതിരെ പേരിന് ഒരു കേസെടുക്കുക മാത്രമാണ് ചെയ്തത്.
സാമൂഹിക സൗഹാർദ്ദവും മൈത്രിയും സംരക്ഷിക്കാൻ അവസരോചിതമായ ഇടപെടലുകൾ നടത്തിയ സമരസമിതി പ്രവർത്തകർക്കെതിരെ വർഗീയ വികാരം ഇളക്കിവിടാനുള്ള ശ്രമങ്ങളാണ് പ്രദേശത്തെ RSS – ബി ജെ പി പ്രവർത്തകരും ചില സമുദായ സംഘടനാ നേതാക്കളും ചേർന്ന് നടത്തുന്നത്.ഭരണത്തിലിരിക്കുന്ന CPM ഇതിന് പിന്തുണ നൽകുകയും ചെയ്യുന്നു. . ഇന്ത്യയിലെമ്പാടും വർഗീയതക്കെതിരെ ന്യൂനപക്ഷങ്ങൾക്കൊപ്പം നിന്ന് സമരം ചെയ്യുന്നതിൽ പങ്ക് വഹിക്കുന്ന CPM തിരുവനന്തപുരത്ത് അദാനിയുടെ കൗടില്യ തന്ത്രങ്ങൾക്ക് കൂട്ടുനിൽക്കുന്നത് ഗൗരവതരമായി കാണണം.
സമാധാനം സംരക്ഷിക്കാനും ജനങ്ങൾക്ക് സുരക്ഷിതത്വമൊരുക്കാനും ബാധ്യതപ്പെട്ട സംസ്ഥാന സർക്കാർ അത് നിർവ്വഹിക്കാതെ വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവെച്ച് പഠനം നടത്തണമെന്നാവശ്യപ്പെടുന്ന ജനകീയ സമരസമിതിക്കെതിരെ സർക്കാർ ഏജൻസികളെ ഉപയോഗപ്പെടുത്തിക്കൊണ്ട് ദുഷ്പ്രചരണം സംഘടിപ്പിക്കുകയാണ് ചെയ്യുന്നത്. വിദേശ ഫണ്ട് സ്വീകരിച്ച് രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്നു എന്നും നിരോധിത തീവ്രവാദ സംഘടനകളുമായി സമരത്തിന് ബന്ധമുണ്ടെന്നുമൊക്കെയുള്ള പ്രചരണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത് കേരളീയ സമൂഹത്തിൽ ദീർഘകാലമായി രാഷ്ട്രീയ- സാമൂഹ്യ- തൊഴിലാളി – സ്ത്രീവാദ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികളെ രാജ്യദ്രോഹികളും ഗൂഢാലോചനക്കാരുമായി ചിത്രീകരിച്ച് അപമാനിക്കുന്നതിനെ ഞങ്ങൾ അപലപിക്കുന്നു.
വിഴിഞ്ഞം പദ്ധതി നിർമ്മാണത്തിനിടയിൽ ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് ആശങ്ക ഉയർന്നുവന്നപ്പോൾ സർക്കാർ അത് അന്വേഷിക്കാൻ ഒരു പOന സംഘത്തെ നിയോഗിച്ചിരുന്നു.എന്നാൽ മത്സ്യതൊഴിലാളികൾ നിർദ്ദേശിക്കുന്ന വിദഗ്ധരെ കൂടി അതിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം അംഗീകരിച്ചില്ല. അവർ ഈ പ്രശ്നം പഠിച്ച് അന്തിമ നിഗമനത്തിലെത്തുന്നതു വരെ പദ്ധതി പ്രവർത്തനം നിർത്തിവെക്കുക എന്നത് സ്വാഭാവിക നീതിയാണ്. എൻഡോസൾഫാൻ വിഷയത്തിൽ കേരള ഹൈക്കോടതി ജഡ്ജി ബി.എം ശ്രീകൃഷ്ണയുടെ വിധി ഇക്കാര്യത്തിലും പ്രസക്തമാണ്. പഠനഫലങ്ങൾ പദ്ധതിക്കെതിരാണെങ്കിൽ അക്കാലത്തെ നിർമ്മാണ പ്രവർത്തനങ്ങൾ മൂലമുണ്ടാക്കുന്നHuman cost കണക്കാക്കാൻ കഴിയാത്തത്ര ഭീമമായിരിക്കുമെന്നതി നാൽ precautionary principle എന്ന നിയമതത്വത്തിൻ്റെ അടിസ്ഥാനത്തിൽ ആഘാതപഠന കാലത്ത് പദ്ധതി പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ടതാണ് എന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം ന്യായയുക്തമാണെന്ന് ഞങ്ങൾ കരുതുന്നു.
ഈ സാഹചര്യത്തിൽ തീരത്ത് അശാന്തി വിതക്കുകയും സുരക്ഷിതത്വവും സമാധാനവും തകർക്കുകയും വർഗീയ സംഘർഷത്തിനു കോപ്പുകൂട്ടുകയും ചെയ്യുന്നവരെ കർശനമായി നേരിടണമെന്നും മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും, കള്ളക്കേസുകൾ പിൻവലിച്ചുകൊണ്ട് സമാധാനം സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഞങ്ങൾ അഭ്യർഥിക്കുന്നു.
ഏറ്റുമുട്ടലിൻ്റെ പാതയിൽ പോകാതെ പ്രശ്നം രമ്യമായി ചർച്ച ചെയ്ത് ന്യായമായ പരിഹാരമാർഗങ്ങളിലെത്താൻ മുൻകൈ എടുക്കണമെന്ന് ഞങ്ങൾ സർക്കാറിനോട് ആവശ്യപ്പെടുന്നു.
പ്രസ്താവനയിൽ ഒപ്പുവെച്ചവർ
ബി.ആ.പി ഭാസ്കർ, കെ.ജി.എസ് (കവി), ഡോ.എം.കെ.മുനീർ എം.എൽ.എ, കെ അജിത, ഡോ.എം.എൻ.കാരശ്ശേരി, ഡോ. ഇ. വി രാമകൃഷ്ണൻ – ( വിമർശകൻ ), ബി.രാജീവൻ (എഴുത്തുകാരൻ ), ഡോ.അംബികാസുതൻ മാങ്ങാട്, ജിയോ ബേബി (സിനിമ സംവിധായകൻ), അഡ്വ.തമ്പാൻ തോമസ് (Ex MP), ഉദയകുമാർ – ജെ എൻ. യു , ന്യൂ ഡൽഹി, റിയാസ് കോമു – ആർട്ടിസ്റ്റ്, കൽപ്പറ്റ നാരായണൻ ( എഴുത്തുകാരൻ ), ഡോ.ടി . ടി. ശ്രീകുമാർ – (സാമൂഹ്യ വിമർശകൻ ), മേഴ്സി അലക്സാണ്ടർ (സ്ത്രീ അവകാശ പ്രവർത്തക ), ഹമീദ് വാണിയമ്പലം (വെൽഫേർ പാർട്ടി സംസ്ഥാന പ്രസിഡണ്ട്), രശ്മി സതീഷ് (ഗായിക), വി.എസ് അനിൽകുമാർ (കഥാകൃത്ത്), ജോളി ചിറയത്ത് (സിനിമ പ്രവർത്തക ), എം.എം.സോമശേഖരൻ ( എഴുത്തുകാരൻ ), സി.ആർ നീലകണ്ഠൻ, എം.എൻ.രാവുണ്ണി, ഡോ ഫൈസി(പരിസ്ഥിതി ശാസ്ത്രജ്ഞൻ), ജാക്സൺ പൊള്ളയിൽ (കൺവീനർ, നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം), പ്രൊഫ. കുസും ജോസഫ് (NAPM സംസ്ഥാന കൺവീനർ), ഡോ.കെ .ടി രാം മോഹൻ ( ചരിത്ര ഗവേഷകൻ), കെ.വി.ബിജു ( രാഷ്ട്രീയ കിസാൻ മഹാ സംഘ് ദേശീയ കോർഡിനേറ്റർ),
കെ.മുരളി (എഴുത്തുകാരൻ, രാഷ്ട്രീയ പ്രവർത്തകൻ), കെ .സഹദേവൻ – (എഴുത്തുകാരൻ ), കെ. കണ്ണൻ (മാധ്യമ പ്രവർത്തകൻ), അൻവർ അലി – കവി, ചന്ദ്രമതി – ചെറുകഥാകൃത്ത്, ജെ. ദേവിക – (ഫെമിനിസ്റ്റ് , സ്കോളർ ), വിനോദ് ചന്ദ്രൻ – വിമർശകൻ, സി. എസ് വെങ്കിടേശ്വരൻ – ഫിലിം ക്രിട്ടിക്, പ്രമോദ് പുഴങ്കര ( എഴുത്തുകാരൻ ), കരുണാകരൻ – ചെറുകഥാകൃത്ത് ,കവി, ആശാലത – കവി, സി അനൂപ് – ചെറുകഥാകൃത്ത്, നീലൻ പ്രേംജി – മാദ്ധ്യമ പ്രവർത്തകൻ, സെബാസ്റ്റ്യൻ – കവി, സാവിത്രി രാജീവൻ – കവി, രത്‌നാകരൻ മാങ്ങാട് -മാദ്ധ്യമ പ്രവർത്തകൻ, കെ.പി.സേതുനാഥ്.( മാധ്യമ പ്രവർത്തകൻ), ബാബുരാജ്.എം.പി ( സംസ്ഥാന കെ-റെയിൽ വിരുദ്ധ സമരസമിതി ചെയർമാൻ ), എസ്.രാജീവൻ (സംസ്ഥാന കെ-റെയിൽ വിരുദ്ധ സമരസമിതി കൺവീനർ), ജി .ദിലീപൻ എഴുത്തുകാരൻ, ഡോ.വി.പ്രസാദ്, പി കെ ശ്രീനിവാസൻ – മാദ്ധ്യമ പ്രവർത്തകൻ , ചെറുകഥാകൃത്ത്, പി പി സത്യൻ – എഴുത്തുകാരൻ, ഡോ. ആസാദ് – സാമൂഹ്യ വിമർശകൻ,
എ.പി.അഹമ്മദ് (പ്രഭാഷകൻ), ഡോ.ഡി.സുരേന്ദ്രനാഥ്, ഡോ.ജയരാമൻ.സി. (ഗവേഷകൻ), വി വിജയകുമാർ – വിമർശകൻ, രാജൻ കാരാട്ടിൽ ( എഴുത്തുകാരൻ ), എൻ.സുബ്രഹ്മണ്യൻ (ആക് ടിവിസ്റ്റ് ), അഡ്വ.ജോൺ ജോസഫ് (ദേശീയ വൈസ് പ്രസി.രാഷ്ട്രീയ കിസാൻ സംഘ് ), ടോണി തോമസ് (one earth one life), ജോൺ പെരുവന്താനം (ആക്ടിവിസ്റ്റ് ), കെ ജി ജഗദീശൻ -ആലപ്പുഴ, ശരത് ചേലൂർ (NAPM), ശരത് (കേരളീയം) ജോസഫ് ജൂഡ് (കേരള ലത്തീൻ കത്തോലിക് അസോസിയേഷൻ), ഡോ.മുകുന്ദനുണ്ണി(സംഗീതജ്ഞൻ), ശ്രീധർ രാധാകൃഷ്ണൻ (ഗവേഷകൻ), ജയകുമാർ സി.(ഗ വേഷകൻ), കെ.രാമചന്ദ്രൻ ( എഴുത്തുകാരൻ ), ഡോ.സി.യു ത്രേസ്യ ( ഗവേഷക), എം.സുൽഫത്ത് ( എഴുത്തുകാരി, ആക്ടിവിസ്റ്റ് ), ശ്രീജ നെയ്യാറ്റിൻകര, ഡോ.ഒ.ജി.സജിത, ഡോ മിനി മോഹൻ (പത്രപ്രവർത്തക ), സനാതനൻ, സുരേന്ദ്രനാഥ് സി ( ഗവേഷകൻ), ഐറിസ് ക്വലിയോ – എഴുത്തുകാരി, ശ്രീദേവി എസ് കർത്ത – കവി,
സ്വപ്നേഷ് ബാബു (നാടകപ്രവർത്തകൻ), ഷാൻ്റോലാൽ (ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം), ജയനൻ – എഴുത്തുകാരൻ, പ്രവീൺ പിലാശ്ശേരി – എഴുത്തുകാരൻ, ഇ ജെ തോമസ്, ലോറൻസ് കുലാസ്, ഷാജി കുമാർ, ജോസ് ജെ കളീക്കൽ, സിസ്റ്റർ സെലിൻ, ഡോ .അനീറ്റ റൂബൻ – തിരുവനന്തപുരം, ഡോൺ ബോസ്‌കോ – തിരുവനന്തപുരം, ജെയിംസ് കുര്യൻ – തിരുവല്ല, ഗോവിന്ദരാജ് (കണ്ണൂർ), രഘു .ടി, രഘു പാരിജാതം, സുരേന്ദ്രൻ പി, അശോകൻ പേരാമ്പ്ര, ദിനേശ് ബാബു, മേരി – നാൽപ്പതാംകളം , എം എം. എസ്, തേരമ്മ -പ്രായിക്കളം, എം എം. എസ്, മാധവൻ – അടൂർ, ജോർജ്ജ് സെബാസ്റ്റ്യൻ – എസ് ജെ. കാഞ്ഞിരപ്പള്ളി, ഡോ സ്കറിയ ജോസഫ് – തിരുവനന്തപുരം, ജെയിംസ് കുര്യൻ – കൊല്ലം, ജസ്സീക്കാ ജോർജ്ജ് – പൂനെ, സേവ്യർ ലാസർ – താമരശ്ശേരി, സിസ്റ്റർ . ഷേർലി -കീരാച്ചിറ, സിസ്റ്റർ എസ്‌ലി ജേക്കബ് – നാഗർകോവിൽ, എം കെ ജോർജ്ജ് – SJ കോഴിക്കോട്, വി .മോഹനൻ, വീണ മരതൂർ – Environment Educator, അനിത ശാന്തി -Ecology Educator, ശാന്തി – ഫ്രീലാൻസ് ഇക്കോളജിസ്റ്റ്, രാധാ ഗോപാലൻ – Environmental Scientist, സമദ് കാരകുന്ന് – സാമൂഹ്യ പ്രവർത്തകൻ, അഡ്വ. മരിയ, സുജാഭാരതി.