ഇ അബൂബക്കറിന്റെ ജീവന്‍ രക്ഷിക്കുക

#SaveTheLifeOf_E_Abubacker
#ReleaseAllPoliticalPrisoners
ഇ.അബൂബക്കറിന്റെ ജീവന്‍ രക്ഷിക്കുക.
മറ്റൊരു സ്റ്റാന്‍ സാമി ഉണ്ടാകാന്‍ അനുവദിക്കരുത്

ഡിസംമ്പര്‍ 10 മനുഷ്യാവകാശദിനം
ഒപ്പുശേഖരണ ക്യാമ്പയിന്‍ വിജയിപ്പിക്കുക

ഭരണകൂട ഹിംസയിൽ തങ്ങളുടേതായ പങ്ക് നിർവ്വഹിക്കുകയാണോ കോടതി എന്ന് സംശയം ജനിപ്പിക്കുന്ന വിധമായിരുന്നു വിചാരണ തടവുകാർ, മറ്റ് തടവുകാർ, രാഷ്ട്രീയ തടവുകാർ എന്നിവർ സ്വന്തം ജീവൻ രക്ഷിക്കുവാൻ ജയിലിൽ കിടന്ന് കൊണ്ട് നടത്തിവരുന്ന നിയമ പോരാട്ടങ്ങൾ. നിയമത്തിന്റെ ദയാരാഹിത്യത്തിന്റെ ചതുപ്പിലേക്ക് കാലിടറി വീണ സ്റ്റാൻ സാമിയുടെ മരണം നമ്മോട് പറയുന്നത് ഇത് ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല എന്നാണ്.

ഇനി ഒരു സ്റ്റാൻ സാമിയുണ്ടാവാതിരിക്കുക എന്നത് ആധുനിക സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. വിചാരണ തടവുകാരോ ശിക്ഷിക്കപ്പെട്ട തടവുകാരോ കരുതൽ തടവുകാരോ ആരുമാകട്ടെ, മതിയായ ചികിത്സ കിട്ടാതെ തടവറയിൽ മരിക്കുക എന്നത് അങ്ങേയറ്റം മനുഷ്യത്വരഹിതവും നിയമ വിരുദ്ധവുമായ നടപടിയാണ്. മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്ഥമായി തടവിൽ കഴിയുന്നവർ തങ്ങളുടെ ജീവൻ രക്ഷിക്കുവാൻ നിരന്തരം കോടതിയിൽ അഭയം പ്രാപിക്കുകയാണ്. ലോകത്തെമ്പാടും ശ്രദ്ധപിടിച്ചു പറ്റിയ കേസുകളായിരുന്നു ഭീമാ കൊരേഗാവ് കേസിലെ കുറ്റാരോപിതരര്‍ ജീവന്‍ രക്ഷിക്കാനായി നടത്തിയ നിയമ പോരാട്ടങ്ങള്‍. സ്റ്റാൻ സാമി, വരവരറാവു എന്നിവരുടെ കേസുകൾ.. ഡോ. ജി.എന്‍. സായിബാബയുടെ ചികിത്സക്കു വേണ്ടിയുള്ള ആവശ്യത്തില്‍ സുപ്രീം കോടതി നിരന്തരം ഇടപെടലുകള്‍ നടത്തി. ഒരുഗ്ലാസ് വെള്ളം കുടിക്കാൻ പാർക്കിന്‍സണ്‍സ് രോഗിയായ തനിക്ക് ഒരു സ്ട്രോ അനുവദിക്കണമെന്ന സ്റ്റാൻ സാമിയുടെ ആവശ്യത്തെ 15 ദിവസത്തോളം വാദപ്രതിവാദത്തിന് വിട്ട കോടതി, പിന്നീട് ജയിലിൽ സ്റ്റാൻ സാമി മരിച്ച വിവരം വക്കീൽ അറിയിപ്പോൾ കോടതി ഞെട്ടിപോലും! ഈ വാർത്ത ഞങ്ങളെ ഞെട്ടിച്ചു എന്ന് ബോംബേ ഹൈക്കോടതി രേഖപ്പെടുത്തി .!! സമാനമായ ഒരു കേസ് ഇന്ന് ഡൽഹി ഹൈകോടതിയിൽ നടക്കുന്നുണ്ട്. മുൻ പോപ്പുലർ ഫ്രണ്ട് നേതാവ് ശ്രീ ഇ.അബൂബക്കർ ആണ് സ്വന്തം ജീവൻ സംരക്ഷിക്കാൻ നിയമ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നത്.

സമീപനാളിൽ ഇന്ത്യയിൽ നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് എന്ന സംഘടനയുടെ മുന്‍ ചെയർമാൻ എന്ന നിലയിൽ അറസ്റ്റ് ചെയ്യപ്പെട്ട അബൂബക്കർ 2019 മുതൽ സജീവ രാഷ്ട്രീയത്തിൽ ഇല്ലാത്ത ഒരാളായിരുന്നു. ക്യാൻസർ, പാർക്കിസണ്‍സ് , പ്രമേഹം, ഹൈപ്രഷർ അടക്കമുള്ള രോഗങ്ങളിൽ വലയുന്ന അദ്ദേഹത്തിന് 30 ഡിഗ്രി ചെരിഞ്ഞേ കിടക്കാവു. ഇന്ന് ജയിലിൽ 8 kg ഭാരം കുറഞ്ഞ അദ്ദേഹത്തിന് ക്യാൻസർ രോഗം വർദ്ധിച്ചുവരുന്നു. ചെരിഞ്ഞ് കിടക്കാൻ കഴിയാത്ത അദ്ദേഹത്തിന് ഛർദ്ദി മൂലം ജയിലില്‍ കൂടുതൽ അപകടകരമായ സ്ഥിതിയിലാണ് . മതിയായ ചികിത്സ ലഭ്യമാക്കാൻ ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടെങ്കിലും ജയിലിൽ ചികിത്സ നിഷേധിക്കുകയാണ് അധികാരികൾ. നിലവിൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അദ്ദേഹത്തിന് മതിയായ ചികിത്സ ലഭ്യമാകുന്നില്ല.

ഇന്ത്യൻ ജയിലുകളിലെല്ലാം സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു.
കുറ്റാരോപിതരോ, ഇനി കുറ്റവാളിയാണങ്കിലും അയാളുടെ ജീവൻ രക്ഷിക്കുക എന്നത് സർക്കാരിന്റേയും ജയിലധികാരികളുടേയും ചുമതലയും കടമയുമാണ്. ബന്ധപ്പെട്ട എല്ലാ അധികാരികളും തങ്ങളുടെ ഉത്തരവാദിത്വം പാലിക്കാൻ ഞങ്ങൾ ആവശ്യപ്പെടുന്ന
തോടൊപ്പം ശ്രീ അബൂബക്കറിന് മതിയായ ചികിത്സയും വിദഗ്ദ്ധ ചികിത്സക്കായി ജാമ്യത്തിനുള്ള സാഹചര്യവുമൊരുക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് താഴെ പേരെഴുതി ഒപ്പിട്ടിരിക്കുന്ന ഞങ്ങൾ അഭ്യര്‍ത്ഥിക്കുന്നു .

ബ്രാഹ്മണ്യ -ഹിന്ദുത്വ ഫാസിസ്റ്റ് വിരുദ്ധ മുന്നണി , സംസ്ഥാന കമ്മറ്റി

പ്രസ്താവനയില്‍ ഒപ്പിട്ടവര്‍,

മീന കന്തസാമി
അഡ്വ. പി.എ. പൗരന്‍ (PUCL)
കെ.കെ.എസ്. ദാസ് (കവി)
എ. വാസു(ഗ്രോ വാസു)
പി.കെ.പോക്കര്‍
മിര്‍സാദ് റഹ്മാന്‍ (വെല്‍ഫെയര്‍പാര്‍ട്ടി )
വസീം.R.S. (ഫ്രെറ്റേണിറ്റി മൂവ്മെന്റ് )
A.M. നദ് വി(മൈനോറിറ്റി റൈറ്റ്സ് വാച്ച്)
P.A.മുജീബ് റഹ്മാന്‍ (PDP)
K.S.A കരീം (ജേര്‍ണലിസ്റ്റ്)
ജോളി ചിറയത്ത് (സിനി ആക്ടർ)
ശ്രീജ നെയ്യാറ്റിന്‍കര
എം.എന്‍.രാവുണ്ണി
കെ. മുരളി
അജയന്‍ മണ്ണൂര്‍
അഡ്വ. പി.ഒ. ജോണ്‍
അഡ്വ. കസ്തൂരിദേവന്‍
അഡ്വ പി ചന്ദ്രശേഖർ
അഡ്വ കെ വി ഭദ്രകുമാരി
അഡ്വ പി കെ ഇബ്രാഹിം
അഡ്വ തുഷാർ നിർമൽ
ജോണ്‍ കാണക്കാരി
എസ്.രവി
കെ.കെ.മണി
ജി. ഗോമതി
സേതുസമരം
ഡോ.ഹരി പി.ജി
അജിത് എം. പച്ചനാടന്‍ (കവി)
രാമചന്ദ്രന്‍ ചേണിച്ചേരി
ഏകലവ്യന്‍ (ചിത്രകാരന്‍)
സ്വപ്നേഷ് ബാബു
നാസര്‍ മാലിക്
മെര്‍സിഡസ്
സുജാഭാരതി (മനുഷ്യാവകാശ പ്രസ്ഥാനം)
പ്രശാന്ത് സുബ്രഹ്മണ്യന്‍
റഷീദ് മട്ടാഞ്ചേരി
ബാബുരാജ് ഭഗവതി
അഭിലാഷ് പടച്ചേരി
അസീസ് കുന്നപ്പിള്ളി
മനോജ് തച്ചാനി
സി.കെ.ഗോപാലന്‍
ജയ്സണ്‍.സി.കൂപ്പര്‍
ജി. ഹരിദാസ്, കൊല്ലം.
ഗോവിന്ദന്‍ എം.വി.
മിഥുന്‍ .എസ് (ഞാറ്റുവേല)
തങ്കന്‍ തോട്ടഞ്ചേരി
ലുക്മാന്‍ പള്ളിക്കണ്ടി
അരുവിക്കല്‍ കൃഷ്ണന്‍
നഹാസ് സി.പി ( യുവജന പ്രസ്ഥാനം )
മുഹമ്മദ് അഷ്റഫ്
റിജാസ് എം സിദീഖ് (DSA)
രമേശന്‍ കാഞ്ഞങ്ങാട്
രാജേഷ് മാധവന്‍
ദേവരാജന്‍ കൊല്ലം
പി.അംബിക
അഡ്വ. കെ പത്മ, വിശാഖപട്ടണം

(പ്രസ്താവന പിന്‍തുണക്കുന്നവര്‍ പേര് ചേര്‍ത്ത് ഷയര്‍ ചെയ്യുകയോ , കമന്റ് ബോക്സില്‍ പേര് എഴുതുകയോ ചെയ്യുക.)

Follow us on | Facebook | Instagram Telegram | Twitter