സാമൂഹ്യ വ്യവസ്ഥക്കെതിരെ ആയുധമണിഞ്ഞ സഖാവ് കരിയൻ

സഖാവ് പി കെ കരിയൻ (ഗദ്ദിക കലാകാരൻ ) അന്തരിച്ചു. അറുപതുകളുടെ അവസാനം ഒരു ജനത നിർഭയമായി നിവർന്നു നിൽക്കാൻ തീരുമാനിച്ചപ്പോൾ സഖാവ് വർഗീസിനും മറ്റു സഖാക്കൾക്കുമൊപ്പം സാമൂഹ്യ വ്യവസ്ഥക്കെതിരെ ആയുധമണിഞ്ഞവരിൽ ഒരാളായിരുന്നു സഖാവ് കരിയൻ.

തിരുനെല്ലി, തൃശ്ശിലേരി സമരങ്ങളിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചു. കേസ് വെറുതെ വിട്ടതിനെ തുടർന്ന് ജയിൽ മോചിതനായി. പിന്നീട് മിസ തടവുകാരനുമായി. 1967ൽ ഇന്ത്യൻ ചക്രവാളത്തിൽ മുഴങ്ങിയ വസന്തത്തിന്റെ ഇടി തങ്ങളുടെ നെഞ്ചിലും മുഴങ്ങാൻ ഒട്ടും വൈകിയില്ല എന്നതാണ് സഖാവ് കരിയനെ പോലെയുള്ള അടിസ്ഥാന ജനവിഭാഗങ്ങളിൽ നിന്നുള്ളവരെ വ്യത്യസ്ഥരാക്കുന്നത്.

സമകാലീന ഇന്ത്യൻ രാഷ്ടീയ സാഹചര്യം ബദൽ സ്വപ്നങ്ങൾക്ക് വഴിമുട്ടുമ്പോൾ, സായുധ കാർഷിക വിപ്ലവത്തിന്റെയും, ഇന്ത്യൻ വിപ്ലവത്തിന്റെയും പ്രസക്തി തിരിച്ചറിയാനും അതിനായി ഇറങ്ങിത്തിരിക്കാനും സഖാവ് കരിയന് 50 വർഷങ്ങൾക്ക് മുൻപ് കഴിഞ്ഞെങ്കിൽ നമുക്ക് നഷ്ടപ്പെട്ടത് ഉജ്ജ്വലനും ദീർഘദൃഷ്ടിയുമുള്ള ഒരു രാഷ്ട്രീയ പ്രവർത്തകനെയാണ്. സഖാവിന് ചുവപ്പൻ അഭിവാദ്യങ്ങൾ.
_ പോരാട്ടം സംസ്ഥാന ജനറൽ കൗൺസിൽ