മുസ്‌ലിം വീടുകളിലെ ജീവന്റെ ഒരു കണികയോട് പോലും അവർ വെറുപ്പ് പുലർത്തിയിരുന്നു

ഡ്രൈനേജുകളിൽ നിന്നും മുസ്‌ലിം മൃതദേഹങ്ങൾ ദിനേനെയെന്നവണ്ണം പൊങ്ങി വന്നു കൊണ്ടിരുന്ന ശിവ് വിഹാറിൽ പ്രവേശനം തടഞ്ഞിരിക്കയായിരുന്നല്ലോ ഡൽഹി പോലീസ്. മരണങ്ങളും കാണാതാവലുകളും നിജപ്പെടുത്താൻ പോലും സാധിച്ചിരുന്നില്ല. ശിവ് വിഹാർ തുറന്നു കൊടുക്കപ്പെട്ട ശേഷം അവിടം സന്ദർശിച്ച ആക്ടിവിസ്റ്റുകൾ പകർത്തിയ ചിത്രങ്ങളിൽ ഒന്നാണിത്.

പിഞ്ചു പൈതങ്ങളെയും വയോധികരെയും ചുട്ടെരിച്ചതും, സ്ത്രീകൾ അതിക്രമത്തിനിരയായതുമൊക്കെ നിങ്ങൾ ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം, സ്ത്രീകളുടെ സമര പ്രാതിനിധ്യത്തെ, സൊറോറിറ്റിയെ അട്ടിമറിച്ച മുസ്‌ലിം പുരുഷന് കൂടി പങ്കുള്ള ആസൂത്രിതമായൊരു Male Game എന്നൊക്കെ വിളിച്ചു തുലനം ചെയ്തു സായൂജ്യമടയുകയാണല്ലോ?

കത്തിചാമ്പലായ സ്വന്തം വീടുകളിലേക്ക് തിരിച്ചു വന്നൊന്നു എത്തിനോക്കിയ ആയിരക്കണക്കിന് മുസ്‌ലിങ്ങളെയാണ് ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലാണ് ഓരോ തെരുവിൽ നിന്നും അഞ്ചും ആറും കുട്ടികളെ വച്ച് പോലീസ് പിടിച്ചു കൊണ്ട് പോവുന്നതായ വാർത്തകൾ മുസ്തഫാബാദിൽ നിന്നും നമ്മൾ കണ്ടത്.

സ്വന്തം വീടും, കുടുംബവും സംരക്ഷിച്ചു ചെറുത്തു നിന്ന, ഹിന്ദു തീവ്രവാദികളുടെ വംശഹത്യാ ഓർഗാസത്തിന്റെ സുഖമൊന്നു കുറച്ചു നൽകിയ മുസ്‌ലിം ചെറുത്തുനിൽപ്പുകളെ നിങ്ങളുടെ കാലങ്ങളായുള്ള ആ ‘തുലന’ മെഷീനിലിട്ടു, ആ കുട്ടികളുടെ അറസ്റ്റിനെ വരെ നോർമലൈസ് ചെയ്തു കഴിഞ്ഞെങ്കിൽ ഈ കൂട്ടിനകത്തേക്കൊന്നു നോക്കണം. മുസ്‌ലിം വീടുകളിലെ ഒരു ജീവന്റെ കണികയോട് പോലും അവർ പുലർത്തിയിരുന്ന വെറുപ്പിനെ കുറിച്ചാലോചിക്കണം.

എന്റെ വീട്ടിലുമുണ്ടായിരുന്നു പതിനാറ് വർഷം പ്രായമുള്ളൊരു തത്ത, കഴിഞ്ഞ കുറച്ചു മാസങ്ങൾക്കു മുൻപാണ് മരിച്ചത്. തനിക്കുള്ള ആ കൂടിന്റെ ഗ്രില്ലിനടുത്തു വന്ന ഒരു പൂച്ചയുടെയും, പരുന്തിന്റെയും, നായയുടെയും, മെരുകിന്റെയും കയ്യും, തലയും കൊത്തി മുറിച്ചു ചോരപൊടിച്ചല്ലാതെ അതു വിട്ടിട്ടുണ്ടാവില്ല. ശിവ് വിഹാറിലെ ഈ തത്തയും അതിനെ കൊണ്ടാവുന്നതു പോലെയൊക്കെ ചെറുത്തു നോക്കിയിട്ടുണ്ടാവും. തൂക്കമൊപ്പിക്കുന്ന മെഷീനിലേക്ക് അതിനെ കൂടി കയറ്റിവച്ച് ബാലൻസ് ചെയ്യാൻ മറക്കണ്ട.
#North_East_Delhi
#AntiMuslimPogrom
_ ബാസിത് എം