സഫൂറ സർഗാർ- കവിത- മുഹമ്മദ് ഫസല്‍ എം

കവിത
സഫൂറ സർഗാർ

_ മുഹമ്മദ് ഫസല്‍ എം

കരിനിയമം കരിമ്പടം പോൽ
കരിയിച്ച രാത്രിക്ക് കരതലം കൊണ്ട്
തീ കൊളുത്തിയവൾ നീ…

മുറിയാത്ത മുദ്രവാക്യത്തിനാൽ
വാടാത്ത മുഷ്ടികൾക്ക്
പിറവി നൽകിയവളും നീ…

അണയാനൊരുങ്ങിയ കനലിന്
പുകഞ്ഞു കത്താൻ
സ്വയം എരിഞ്ഞവൾ നീ…

കലർന്നുയർന്ന ആയിരം വിളികൾക്ക്
ഉയരെ പറക്കാൻ
ഉയിരേകിയവളും നീ…

നിന്നെ ബന്ധിച്ച തടവറയ്ക്ക്
നീയൊരലങ്കാരം പ്രിയേ…
നിന്നിലുറങ്ങുന്ന ജീവനതൊരു നിയോഗവും.

Click Here