കേരളത്തിന്റെ സൈന്യമെന്ന് വിളിച്ചാൽ പോരാ, ഞങ്ങളുടെ ദുരിതത്തിന് ശാശ്വത പരിഹാരം വേണം

തീരദേശത്ത് വോട്ടു ചോദിച്ചു വരുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ അറിയാൻ, ഞങ്ങൾ കുറച്ചു മത്സ്യതൊഴിലാളികള്‍, ഞങ്ങളെ പോലെ പാവപ്പെട്ടവർ വേറേയും ഉണ്ട്. ഞങ്ങൾ കുറെ നാളുകള്‍ ആയി കടപ്പുറത്തെ പ്രശ്നങ്ങൾ പറയുന്നു. ആരും ഒന്നും ചെയ്യുന്നില്ല. ഇനി ഇതൊക്കെ നിങ്ങള്‍ ഒരു പേരിനു വന്നു കണ്ടു കടൽ വെള്ളത്തില്‍ കാലും കഴുകി അങ്ങനെ അങ്ങ് പോകും. ഇനി നിങ്ങളോട് ഞങ്ങൾ എങ്ങനെയാ ഞങ്ങളുടെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തരുന്നത് ?

എല്ലാ പാര്‍ട്ടികളെയും പോലെ, ഇപ്പോൾ അധികാരത്തിൽ ഇരിക്കുന്ന പാര്‍ട്ടിയും അറിയാൻ, സൈന്യം എന്നാണ് കടലിന്റെ മക്കളെ ഇപ്പോഴത്തെ മുഖ്യമന്ത്രി വിളിച്ചത്. എങ്കിൽ കടലിന്റെ മക്കളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഒന്ന് ഇടപെട്ട് ശരിയാക്കി തരണം. ഇത് ഇപ്പോൾ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിന്റെ പ്രശ്നമായി മാത്രമല്ല പറയുന്നത്, കേരളത്തിലെ എല്ലാ ബീച്ചിലെയും പ്രശ്നം ആണ് പറഞ്ഞത്.
_ സനൂപ്, മത്സ്യതൊഴിലാളി

Leave a Reply