ശ്രീലങ്ക ചാവേറാക്രമണം; ഭരണകൂട- ഐസിസ് വാദങ്ങൾ ചോദ്യം ചെയ്യുന്നവരുമുണ്ട്!

ശ്രീലങ്ക ചാവേറാക്രമണം; തൗഹീദ് ജമാഅത്തിന്റെ പേര് വലിച്ചിഴച്ച ടൈംസ് ഓഫ് ഇന്ത്യക്കെതിരെ അവർ നിയമ നടപടിക്കൊരുങ്ങുന്നു, ഐസിസ് ക്ലൈമിന്റെ ആധികാരികത ശ്രീലങ്കയിലെയും യൂറോപ്പിലെയും ആക്ടിവിസ്റ്റുകളും മാധ്യമങ്ങളും ചോദ്യം ചെയ്തു തുടങ്ങി…

ശ്രീലങ്കയിലെ ക്രിസ്ത്യൻ ദേവാലയങ്ങൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നിലുള്ളതാരെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. നാഷണൽ തൗഹീദ് ജമാഅത്ത് ആണെന്ന അവിടത്തെ ഭരണകൂടത്തിന്റെ ആദ്യ കണ്ടെത്തൽ അവർ തന്നെ പിൻവലിച്ചിരിക്കുകയാണ്. (തമിഴ്‌നാട്ടിലെ തൗഹീദ് ജമാഅത്ത് എന്ന സംഘടനയുടെ പേരും ഇതിനകത്ത് വലിച്ചിഴച്ചിരുന്നു. അങ്ങനെ വാർത്ത നൽകിയ ടൈംസ് ഓഫ് ഇന്ത്യക്കെതിരെ അവർ നിയമനടപടിക്ക് പോവുകയാണ്. ടൈംസ് ഓഫ് ഇന്ത്യ വാർത്ത പിൻവലിച്ചിട്ടുണ്ട്. കൂടാതെ , സുബ്രഹ്മണ്യം സ്വാമി , മൻമോഹനും സോണിയയും തമിഴ്‍നാട്ടിലെ ഇവരുമായി മുമ്പ് സംവരണ വിഷയത്തിൽ മീറ്റിങ് നടത്തിയ വാർത്ത കുത്തിപ്പൊക്കി വ്യാജ വിദ്വേഷ പ്രചാരണം നടത്തുന്നുണ്ട്. )

പിന്നീട് വന്ന ഐസിസിന്റെ ക്ലൈം ആണിപ്പോൾ പ്രധാനമായും എല്ലായിടത്തുമുള്ളത്. അതിന്റെ ആധികാരികതയും വസ്തുതയും ശ്രീലങ്കയിലെ തന്നെ തമിഴ് ആക്ടിവിസ്റ്റുകളും മാധ്യമങ്ങളും ചോദ്യം ചെയ്തു തുടങ്ങി. യൂറോപ്യൻ രാജ്യങ്ങളിലെ മാധ്യമങ്ങളും ക്രിസ്ത്യൻ ആക്ടിവിസ്റ്റുകളും ഈ ഐസിസ് ക്ലൈം വെള്ളം തൊടാതെ വിഴുങ്ങാൻ ഞങ്ങളില്ല എന്ന് പറയുന്നുണ്ട്.

ശ്രീലങ്കയിലെ വരാൻ പോവുന്ന തെരഞ്ഞെടുപ്പ്, ഭരണകൂടത്തിന്റെ തന്നെ അടിച്ചമർത്തൽ അനുഭവിക്കുന്ന ക്രിസ്ത്യൻ ന്യൂനപക്ഷം, ബുദ്ധതീവ്രവാദികളാലും സ്റ്റേറ്റിനാലും പീഡിപ്പിക്കപ്പെടുന്ന മുസ്‌ലിം ന്യൂനപക്ഷം, ക്രിസ്ത്യൻ ജനതയും മുസ്‌ലിങ്ങളും തമ്മിലുള്ള സൗഹാർദ്ദപരമായ ബന്ധം, ശ്രീലങ്കയിലെ ബുദ്ധ തീവ്രാവാദവും ഇന്ത്യയിലെ ആർഎസ്എസും തമ്മിലുള്ള അവിശുദ്ധ ബന്ധം, എൻ.ഐ.എ അടക്കമുള്ള സംശയിക്കപ്പെടേണ്ട ഇന്ത്യൻ ഏജൻസികളുടെ ഇടപെടലുകൾ, ശ്രീലങ്കയിലെ തന്നെ ചരിത്രങ്ങൾ, ഇതൊക്കെ പ്രാധാന്യമുള്ളതാണ്. ഗാർഡിയനിലും ന്യൂയോർക് ടൈംസിലും ഉൾപ്പടെ അനാലിസിസുകൾ വരുന്നുണ്ട്. മുമ്പ് കാരവൻ മാഗസിനിൽ ലേഖനങ്ങൾ വന്നിട്ടുണ്ട്.

മുസ്‌ലിം തീവ്രവാദം, ന്യൂസിലാൻഡ് ആക്രമണത്തിനുള്ള പകരം വീട്ടൽ എന്ന ഇപ്പോഴത്തെ ഭാഷ്യങ്ങൾ ഏറ്റവും കൂടുതൽ ഇപ്പോൾ ചെലവാകുന്നത് ഇന്ത്യയിലാണ് എന്നതാണ് സത്യം. മ്യാന്മറിലേത് സമാനമായി ശ്രീലങ്കൻ മുസ്‌ലിംകൾ വലിയ ഭീകരമായ ഒരു വംശഹത്യ നേരിടാൻ പോവുന്നു എന്ന് ലോക മാധ്യമങ്ങളിൽ വിദഗ്ദർ നിരീക്ഷിക്കുന്നുണ്ട്. അതിനുള്ള ഊർജം പകരാനും ഈ മുസ്‍ലിം തീവ്രാവാദമെന്ന കഥ ഉപയോഗമാവും. ഇത് മുസ്‌ലിങ്ങളെന്നെ, എന്നുറപ്പിച്ചുള്ള മുസ്‌ലിം തീവ്രവാദത്തിനെക്കുറിച്ചുള്ള സ്റ്റഡിക്ലാസ്സുകളും തള്ളിപറച്ചിലുകളും കാണുന്നത്കൊണ്ട് പറഞ്ഞതാണ്.
_ അസ്‌ലഹ് വടകര

Leave a Reply