ആദിവാസികൾ കുടിൽ കെട്ടുമ്പോൾ മാത്രം എങ്ങനെയാണ് നിങ്ങൾക്ക് നിയമം ഓർമ്മ വരുന്നത്?

അനധികൃത ഭൂമി കൈമാറ്റത്തിനും വ്യാജരേഖ നിർമ്മാണത്തിനും ടാറ്റക്കെതിരെ മൂന്നിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വ്യാജമായതിനെ തുടർന്ന് ടാറ്റായുടെ പ്രമാണം 2015ലാണ് വിജിലൻസ് പിടിച്ചെടുക്കുന്നത്. ആഭ്യന്തരമന്ത്രി പിണറായി വിജയൻ നിങ്ങൾ എന്ത്‌ നടപടിയാണ് സ്വീകരിച്ചത് ?


കെ സന്തോഷ് കുമാർ

പി വി അൻവർ സർക്കാർ ഭൂമി കൈയ്യേറി വാട്ടർ തീം പാർക്ക് നിർമ്മിക്കുകയും അവിടെ നിയമവിരുദ്ധമായി തടയണ കെട്ടുകയും ചെയ്തു. ഇത് പൊളിച്ചു കളയണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടു ഒരു മാസം കഴിഞ്ഞു. പിണറായി സർക്കാർ നിങ്ങൾ എന്ത്‌ നടപടിയാണ് സ്വീകരിച്ചത്?  പാർക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്റെയും പഞ്ചായത്തിന്റെയും അനുമതിയില്ലാതെയാണ് പ്രവർത്തിക്കുന്നത് എന്ന് റിപ്പോർട്ട് വന്നിട്ട് സർക്കാർ എന്തു നടപടിയാണ് സ്വീകരിച്ചത് ?

ഹാരിസൺ ഭൂമിയിൽ ആദിവാസികൾ നിയമവിരുദ്ധമായി കുടിൽ കെട്ടി എന്നു പറഞ്ഞാണ് പോലീസിനെക്കൊണ്ട് ബലമായി സമരഭൂമിയിൽ നിന്ന് ഇപ്പോൾ അടിച്ചിറക്കിയത്. അതേ ഹാരിസൺനെതിരെ 45 കേസുകൾ ആണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വ്യാജ പ്രമാണം ഉണ്ടാക്കിയതിനും വ്യജരേഖ നിർമ്മിച്ചതിനും അനധികൃതമായി സർക്കാർ ഭൂമി കൈയ്യടക്കിയതിനുമാണ് 2015ൽ കേസെടുത്തിട്ടുള്ളത്. 4 വർഷമാകുന്നു, ഏതെങ്കിലും ഒരു കേസിലെങ്കിലും ആഭ്യന്തരമന്ത്രി പിണറായി വിജയൻ നടപടി സ്വീകരിച്ചോ ?

അനധികൃത ഭൂമി കൈമാറ്റത്തിനും വ്യാജരേഖ നിർമ്മാണത്തിനും ടാറ്റക്കെതിരെ മൂന്നിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വ്യാജമായതിനെ തുടർന്ന് ടാറ്റായുടെ പ്രമാണം 2015ലാണ് വിജിലൻസ് പിടിച്ചെടുക്കുന്നത്. ആഭ്യന്തരമന്ത്രി പിണറായി വിജയൻ നിങ്ങൾ എന്ത്‌ നടപടിയാണ് സ്വീകരിച്ചത് ? ഭൂമിയും വീടുമില്ലാത്ത ആദിവാസികൾ കുടിൽ കെട്ടുമ്പോൾ മാത്രം എങ്ങനെയാണ് നിങ്ങൾക്ക് നിയമം ഓർമ്മ വരുന്നത് ?
#വയനാട്_തൊവരിമല_ഭൂസമരത്തിനു_ഐക്യദാർഢ്യം

Leave a Reply