ധിഷണാശാലികളായ ഈ അധ്യാപകര്‍ ഇരുമ്പഴികൾക്കുള്ളിൽ !
മാവോയിസ്റ്റ് ബന്ധം ആരോപിച്ചു ജയിലില്‍ കഴിയുന്ന ഡല്‍ഹി യൂണിവേഴ്സിറ്റി പ്രൊഫസര്‍മാരായ ഡോ. ജി എന്‍ സായ്ബാബ, ഹാനി ബാബു, ഡല്‍ഹി National Law Universityയിലെ വിസിറ്റിങ് പ്രൊഫസര്‍ സുധാ ഭരദ്വാജ്, നാഗ്പൂര്‍ യൂണിവേഴ്സിറ്റി അസിസ്റ്ററ്റന്‍റ് പ്രൊഫസര്‍ ഷോമ സെന്‍ എന്നിവരെ “പോരാട്ടം” സംഘടന അധ്യാപിക ദിനത്തില്‍ ഓര്‍ക്കുന്നു… അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സമൂഹത്തിനും ഉജ്ജ്വല മാതൃകയായി തീർന്ന ഈ അധ്യാപകരുടെ മോചനം ആവശ്യപ്പെടുന്ന ദിനം കൂടിയാകട്ടെ അധ്യാപകദിനം എന്ന് പോരാട്ടം ആഹ്വാനം ചെയ്യുന്നു…
“ഉയർന്ന ശമ്പളത്തിന്‍റെ സുരക്ഷിതത്വമോ, അധ്യാപക പദവിയുടെ സൗകര്യങ്ങളോ കാര്യമാക്കാതെ സാമൂഹ്യ-രാഷ്ടീയ ജീർണതകൾക്കെതിരെ, ഭരണകൂട അതിക്രമങ്ങൾക്കെതിരെ, കലഹിക്കുകയും സ്വന്തം വിദ്യാർത്ഥികളെ സമരപാതയിൽ പ്രചോദിപ്പിക്കുകയും വഴികാട്ടികളാവുകയും ചെയ്ത പ്രഗത്ഭരായ ഈ അധ്യാപകർ ഇന്ന് ജയിലിലാണ്. ഡൽഹിയുടെ തെരുവുകൾ വിദ്യാർത്ഥി സമരങ്ങൾ കൊണ്ട് പുളകിതമായ നാളുകൾ നമ്മൾ കണ്ടിട്ടുണ്ടെങ്കിൽ, ലാത്തികൾക്കും തോക്കുകൾക്കും സംഘി കുറുവടികൾക്കും മുന്നിൽ അവർ നിർഭയമായി പൊരുതിയിട്ടുണ്ടെങ്കിൽ അതിൽ ഇങ്ങനെയുള്ള അധ്യാപകർ പകർന്നു നൽകിയ വെളിച്ചത്തിനും ഒരു പങ്കുണ്ട്.
അധ്യാപകരുടെ രാഷ്ട്രീയവും ചിന്തയും ഒരു സമൂഹത്തെ എങ്ങിനെയെല്ലാം ഇളക്കിമറിക്കും എന്നതിന്‍റെ ഉദാഹരണം കൂടിയായി ഡൽഹിയെ നമുക്ക് നോക്കിക്കാണാം. അതുകൊണ്ട് കൂടിയാണല്ലോ ആ ധിഷണാശാലികൾ ഇന്ന് ഇരുമ്പഴികൾക്കുള്ളിൽ അടക്കപ്പെട്ടിട്ടുള്ളത്. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സമൂഹത്തിനും ഉജ്ജ്വല മാതൃകയായി തീർന്ന ഈ അധ്യാപകരുടെ മോചനം ആവശ്യപ്പെടുന്ന ദിനം കൂടിയാകട്ടെ ഇത്തവണത്തെ അധ്യാപകദിനം. ഡോ. ജി എന്‍ സായ്ബാബ, സുധ ഭരദ്വാജ്, ഹാനി ബാബു, ഷോമ സെൻ തുടങ്ങി മുഴുവൻ രാഷ്ട്രീയ തടവുകാരുടെ മോചനത്തിനായി ശബ്ദമുയര്‍ത്താം.”
_ പോരാട്ടം
ടെലഗ്രാം: https://t.me/asianspeaks
ട്വിറ്റര്‍: https://twitter.com/asianspeaksmail