അനന്യയുടെ മരണത്തിൽ ഒന്നാം പ്രതി ഭരണകൂടം

“എത്ര ട്രാൻസ് പീപ്പിൾ മരിച്ചാലാണ് കേരളത്തിലെ ഡോക്ടര്‍മാരും ആശുപത്രികളും ട്രാന്‍സ് കമ്മ്യൂണിറ്റിയോടുള്ള വിവേചനം അവസാനിപ്പിക്കുക?” ട്രാൻസ്ജെൻഡർ ആക്റ്റിവിസ്റ്റ് അനന്യ കുമാരി അലക്സിന്റെ വ്യവസ്ഥാപിത കൊലപാതകത്തിനെതിരെ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെയും ഭീം ആർമ്മിയുടെയും പ്രസ്താവനകൾ:

അനന്യയുടെ മരണത്തിൽ ഒന്നാം പ്രതി ഭരണകൂടമാണ്
_ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം

ലിംഗമാറ്റ ശാസ്ത്രക്രിയയിൽ ഗുരുതരമായ പിഴവ് വരുത്തിയ ഡോക്ടർക്കും ആശുപത്രിയ്ക്കും എതിരെ സത്വര നടപടി എടുക്കുക. സർക്കാരിന്റെ ട്രാൻസ്‌ജെൻഡർ പോളിസി പുനഃ പരിശോധിക്കുക. സുതാര്യവും ശാസ്ത്രീയവുമായ ഒരു ട്രാൻസ് പോളിസി ആരോഗ്യ വകുപ്പ് വികസിപ്പിക്കുകയും അത് നടപ്പാക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പ് വരുത്തുകയും ചെയ്യുക.
_ പ്രസിഡൻറ് ഹരി 9496916906
സെക്രട്ടറി സി പി റഷീദ് 8547263302
ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം

അനന്യയുടേത് വ്യവസ്ഥാപിത കൊലപാതകം, പ്രതിഷേധിക്കുക
_ ഭീം ആർമി സംസ്ഥാന കമ്മറ്റി

‘റെനായി മെഡിസിറ്റി ഹോസ്പിറ്റലില്‍’ ഡോ. അര്‍ജുന്‍ അശോകന്‍ നടത്തിയ സര്‍ജറിയില്‍ ഗുരുതരമായ പിഴവ് സംഭവിച്ചുവെന്നും ഡോക്ടര്‍മാരുടെ അലംഭാവം ഉണ്ടായിരുന്നുവെന്നും തുടര്‍ച്ചയായി ആരോപിച്ച ട്രാന്‍സ് വുമണ്‍ അനന്യ കുമാരി അലക്സ് ഇന്ന് ആത്മഹത്യ ചെയ്തു.

എത്ര ട്രാൻസ് പീപ്പിൾ മരിച്ചാലാണ് കേരളത്തിലെ ഡോക്ടര്‍മാരും ആശുപത്രികളും ട്രാന്‍സ് കമ്മ്യൂണിറ്റിയോടുള്ള വിവേചനം അവസാനിപ്പിക്കുക?

കേരളത്തില്‍ ഇത്തരത്തിലുള്ള സര്‍ജറികള്‍ ചെയ്യുന്ന ചുരുക്കം ഹോസ്പിറ്റലുകളേ ഉള്ളൂ. അതുകൊണ്ട് അതിനെപ്പറ്റി പരാതി പറഞ്ഞാല്‍ ഇപ്പോള്‍ കിട്ടുന്ന ചികില്‍സ പോലും നിന്നു പോകുമോ എന്നുള്ള ഭയവും ട്രാൻസ് കമ്മ്യൂണിറ്റിയിൽ ഉണ്ട്. അവിടെ നടത്തിയ പല സര്‍ജറികള്‍ക്കും കുഴപ്പമുണ്ട് എന്ന കാര്യം അനന്യ തന്നെ നിരവധി തവണ പറഞ്ഞിരുന്നു. ഇതേ ഹോസ്പിറ്റലിലെ ഡോക്ടറായ വിവേക് യു ഒരു ട്രാന്‍സ് പുരുഷനായ Adam Harryയോട് വളരെ മോശമായി പെരുമാറുന്നതിന്റെ ഓഡിയോ നേരത്തെ പുറത്ത് വന്നതാണ്.

ഇതുവരെ അയാള്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഈ വിഷയത്തില്‍ സർക്കാർ കൃത്യമായ അന്വേഷണം നടത്തണം. അനന്യയോടുള്‍പ്പെടെ വിവേചനം കാണിച്ച, അനന്യയെ മരണത്തിലേക്ക് തള്ളിവിട്ട ഡോക്ടര്‍മാർക്കും ഹോസ്പിറ്റലിനുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കയുകയും ഇനിയും മറ്റ് ട്രാൻസ് വ്യക്തികൾക്ക് ഇത്തരത്തിൽ ഒരു ദുരനുഭവവും കേരളത്തിലെ ആശുപത്രികളിൽ നിന്ന് ഉണ്ടാവാതിരിക്കാൻ സർക്കാർ നടപടികൾ കൈകൊള്ളുകയും ചെയ്യണം എന്ന് ഭീം ആർമി സംസ്ഥാന കമ്മറ്റി ആവശ്യപ്പെടുന്നു.

#StopTransphobiaInHealthcare #AnannyakumariAlex #BhimArmyKerala
_ ഭീം ആർമി സംസ്ഥാന കമ്മറ്റി

Follow | Facebook | Instagram Telegram | Twitter