ട്രംപിനോട് വിധേയത്വം കാണിക്കുന്ന ‘അമേരിക്കൻ മല്ലു’ നിഷ്ക്കളങ്കനല്ല


ജയൻ കെ ചെറിയാൻ

കേരളത്തിൽ ജീവിക്കുന്ന മലയാളികളെപ്പോലെ തന്നെ അമേരിക്കൻ മലയാളികൾക്കിടയിൽ ധാരാളം ജാതി വെറിയന്മാരും വംശവെറിയന്മാരും മതമൗലികവാദികളും, ക്ലാസിസ്റ്റുകളും ആയ മനുഷ്യർ ജീവിക്കുന്നുണ്ട്. അവരിൽ ഭൂരിപക്ഷത്തിനും കറുത്ത മനുഷ്യരോടും പാവപ്പെട്ടവരോടും കടുത്ത ഭയവും അവജ്ഞയും പുച്ഛവുമാണ് വെളുത്ത വർഗ്ഗക്കാരോട് ഉപാധികളില്ലാത്ത ദാസ്യതയും ആരാധനയുമാണ്. അതിനു കാരണം മലയാളിയുടെ ‘ഇന്റേണലൈയിസ്’ ചെയ്യപ്പെട്ട വംശംവെറിയും ജാതിവെറിയും കോളോണിയൽ യജാമാനന്മാരോടുള്ള വിധേയത്വവുമായി നമുക്ക് വേണമെങ്കിൽ വിശകലനം ചെയ്ത്, പൂർണ്ണമായും കീഴടക്കപ്പെട്ട ‘പുത്തൻ കൊളോണിയൽ’ അടിമയെന്ന നിലയിൽ അവരെ ‘ഇരകൾ’ ആയി കണക്കാക്കി, അവരോട് സഹതപിക്കാം. പക്ഷേ ‘ഡൊണാൾഡ് ട്രമ്പ് എന്ന പൊളിറ്റിക്കൽ ഡെമഗോഗിനോട് ഉപാധികളില്ലാതെ വിധേയത്വം കാണിക്കുകയും അയാളുടെ ‘വംശംവെറിയൻ’ കൂലിപ്പടയിൽ ചാവേറാകാൻ തയ്യാറാവുകയും ചെയ്യുന്ന ‘അമേരിക്കൻ മല്ലു’ അത്ര നിഷ്ക്കളങ്കൊനുന്നുമല്ലെന്നതാണ് വാസ്തവം. ട്രമ്പുമായി മലയാളിയെ അടുപ്പിക്കുന്നത് അവരുടെ കടുത്ത ‘ഇസ്ലാമോ ഫോബിയ ‘ ‘സീനോഫോബിയ’ ‘ആന്റി ഇന്റെലെക്ചൊലിസം’ എന്നി ‘സത്ഗുണങ്ങൾ’ ആണെന്നു കാണാം. ജാതിവെറിയന്മാരും വർണ്ണവെറിയന്മാരുമായ അമേരിക്കൻ മലയാളികൾ ‘ട്രമ്പ്’ പോലുള്ള ഒരു വർണ്ണവെറിയൻ ‘ഡൊമഗോഗിനോട്’ ഐഡന്റന്റിഫൈ ചെയ്യുകയെന്നുള്ളത് വളരെ സ്വഭാവികമാണ്, കൂടാതെ റൈറ്റ് വിഗ് ഇവാഞ്ചിലിസ്റ്റുകളുടെ ‘കട്ട’ സപ്പോർട്ടും. ഇങ്ങനെയൊക്കെയാണ് കേരളത്തിൽ നിന്നു കുടിയേറിയ ജാതി നസ്രാണികൾ അമേരിക്കയിൽ ട്രമ്പിന്റെ ചാവേറാകുന്നതും, അവരുടെ സാംസ്കാരിക വീമ്പുകളും സങ്കുചിത മൂല്യങ്ങളും പൊതിയാനുള്ള കീറത്തുണിയായി സ്വതന്ത്ര ഇൻഡ്യയുടെ ‘ത്രിവർണ്ണപ്പാതാക’ മാറുന്നതും.

Like This Page Click Here

Telegram
Twitter