ഇന്ത്യയിലെ കോവിഡ് മരണ പട്ടികയിൽ ഇവരെ കൂടി ഉൾപ്പെടുത്തണം

ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എടുക്കുമ്പോൾ ആൾക്കൂട്ട ആക്രമണം മൂലം കൊല്ലപ്പെട്ടവർ, ‘ഹിന്ദുത്വ കോവിഡ്’ കാരണം രക്തസാക്ഷികളായവർ, ഭരണകൂടത്തിന്റെ പിടിപ്പുകേട് കാരണം പട്ടിണി കിടന്നും ചികിത്സ കിട്ടാതെയും മരണപ്പെട്ടവർ തുടങ്ങിയവരുടെ എണ്ണം കൂടി എഴുതി ചേർക്കണം. ഒരുപക്ഷേ മറ്റേത് രാജ്യത്തേക്കാളും മുന്നിലായിരിക്കും ഈയൊരു കണക്കിൽ നമ്മുടെ രാജ്യത്തിന്റെ സ്ഥാനം.

മരുന്നിനും ചികിത്സക്കും വേണ്ടി കാൽ പിടിച്ചിട്ടും ഒന്നു തിരിഞ്ഞുപോലും നോക്കാതെ രണ്ട് തബ്‌ലീഗ് പ്രവർത്തകരെ ഭരണകൂടം കൊന്നത് ഇന്നലെയാണ്. മോഷണം ആരോപിച്ചു 3 സന്യാസിമാർ കൊല്ലപ്പെട്ടത് കഴിഞ്ഞയാഴ്ചയാണ്. അതിർത്തി അടച്ചത് കാരണം കേരള-കർണാടക അതിർത്തിയിൽ മാത്രം ചികിത്സ കിട്ടാതെ ഏഴു പേർ മരണപ്പെട്ടിട്ടുണ്ട്. മുസ്‌ലിമായത് കാരണം ചികിത്സ നിഷേധിച്ചു ഒരു നവജാത ശിശുവിനെ കൊലയ്ക്ക് കൊടുത്തത് രാജസ്ഥാനിൽ വെച്ചാണ്.

അതുപോലെ ഇനിയും റിപ്പോർട്ട് ചെയ്യാത്ത, പുറം ലോകം അറിയാത്ത പട്ടിണി മരണങ്ങൾ, കൊറോണ പടർത്തിയെന്നും പച്ചക്കറി വിറ്റെന്നുമൊക്കെ പറഞ്ഞു മുസ്‌ലിങ്ങളെ തല്ലിച്ചതച്ച കണക്കൊക്കെ വേറെ.

ഒരു രാജ്യമെന്ന നിലയിൽ ഇന്ത്യ മാതൃകയാണ്. ഒരു വൈറസിന് മുന്നിലും തങ്ങളുടെ ‘ഇമേജിന്’ കോട്ടം തട്ടാതെ സൂക്ഷിക്കുന്നതിൽ !


_ ഉമർ ഫർഹാൻ

Click Here