കോവിഡ്-19 കാലത്ത് ജെറിയാട്രിക് ന്യൂട്രിഷന്‍റെ പ്രാധാന്യം

ജനസംഖ്യ വാർദ്ധക്യം ഒരു ആഗോളപ്രവണതയാണ്. ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ചു വാർദ്ധക്യത്തിന്‍റെ ആരംഭം 65 വയസ്സാണ്, തുടർന്ന് 65നും 75നും ഇടയിൽ പ്രായമുള്ളവരെ വാര്‍ദ്ധ്യക്യത്തിന്‍റെ ആദ്യഘട്ടമായും, 75 വയസ്സു മുതൽ പ്രായമായവരായും കണക്കാക്കുന്നു. അവസാന വർഷങ്ങളിൽ ആരോഗ്യകരവും സജീവവും സാമൂഹികവും സ്വതന്ത്രവുമായ ജീവിതം നയിക്കുന്നതിലൂടെ ആരോഗ്യം ഉള്ള വാർദ്ധക്യത്തെ വാർത്തിടുക്കാം. ഇതുവഴി നല്ല ജീവിത നിലവാരം നിലനിർത്തുകയും ചെയ്യുന്നു. ജെറിയാട്രിക് ന്യൂട്രിഷൻ(Geriatric Nutrition) അഥവാ വയോജന പോഷകം എന്നത് സമൂഹത്തിൽ വളരെയധികം പ്രാധാന്യം ഉണ്ടാക്കുന്നതാണ്. പ്രായമായവര്‍ക്ക് പ്രയോജനപ്പെടുത്താനും ആരോഗ്യകരമായ ഒരു വാർദ്ധക്യം വർധിപ്പിക്കാൻ കഴിയുന്ന ഒരു മേഖലയാണ് ഇത്.

പ്രായമാകുന്നതിന് അനുസരിച്ചു ആരോഗ്യനില കുറയാനുള്ള സാധ്യത കൂടുതലാണ്. അതായത് വിട്ടുമാറാത്ത രോഗം, പ്രവർത്തനശേഷി കുറയുക, വൈജ്ഞാനിക ഇടിവ്, വികലത , ഇവയൊക്കെയാണ് വാർദ്ധക്യത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ. പോഷകങ്ങളുടെ അപര്യാപ്തയിലേക്ക് നയിക്കുന്ന വാർദ്ധക്യവുമായി ബന്ധപ്പെട്ട ഘടകങ്ങൾ ഇവയാണ്.

* വിശപ്പ് കുറയുന്നു
* ഭക്ഷണം കഴിക്കുന്നതിനുള്ള ഊർജസ്വലത കുറയുന്നു

ഇതുവഴി ഉണ്ടാകുന്ന അന്തരഫലങ്ങൾ
* ഭാരക്കുറവ്
* പോക്ഷകനിലവാരം കുറയുന്ന
* ജീവിതശൈലി രോഗങ്ങൾ ഉണ്ടാകുന്നു.
* മരണനിരക്കൂടുന്നു

കോവിഡ്-19
കോവിഡ്-19 അന്താരാഷ്ട്ര ആരോഗ്യത്തിനും സമ്പദ്‌വ്യവസ്ഥക്കും കടുത്ത ഭീക്ഷണി ഉയർത്തുന്നു. കോവിഡ്- 19 ഉണ്ടാകുന്നത് നിർദിഷ്ട കൊറോണ വൈറസ് (SARS-CoV-2) മൂലമാണ്. കൊറോണ വൈറസുകൾ പ്രാഥമികമായി മൃഗങ്ങളിൽ Enzootic അണുബാധക്ക് കാരണമാകുമെങ്കിലും മനുഷ്യരിലേക്ക് മാറാനും അണുബാധകൾ ഉണ്ടാകാനും കഴിവുള്ളതാണ്. ഇപ്പോൾ വൈറസിന്‍റെ വ്യാപനം നിയന്ത്രിക്കുന്നതിന് ബദൽ മാർഗങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ആരോഗ്യകരമായ ഭക്ഷണരീതികൾ രോഗപ്രതിരോധ വ്യവസ്ഥയുടെ പ്രവർത്തനത്തെ ഒപ്ടിമൈസ് ചെയ്യുന്നു. രോഗപ്രതിരോധ ഉപാപചയം മെച്ചപ്പെടുത്തുന്നു. കൂടാതെ, കോവിഡ്-19 മരണങ്ങളുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. രോഗത്തിന് കൂടുതല്‍ അപകട സാധ്യതയുള്ളതിനാല്‍, പ്രായമായവരെയും ജീവനശൈലി രോഗങ്ങൾ ഉള്ളവരെയും പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

പോഷക പരിപാലനം
വാർദ്ധക്യത്തിൽ പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണം കഴിക്കേണ്ടത് അനിവാര്യമാണ്. അതായത് പാൽ, മുട്ട, മത്സ്യം, പയറുവർഗങ്ങൾ എന്നിവ കഴിക്കണം. ഇത് പ്രായമായവരിൽ,

* രോഗശാന്തി
* ചര്‍മ്മത്തിന് സമഗ്രത
* പേശികള്‍ക്ക് ശക്തി നൽകുന്നു
* അസ്ഥികൾക്ക് ആരോഗ്യം നൽകുന്നു

പ്രായമായവരുടെ പ്രോട്ടീൻ ആവശ്യകത എന്ന് പറയുന്നത് 1g/kg ശരീരഭാരം ആണ്. പ്രോട്ടീന്‍ നില ശരീരത്തിൽ കൂടുന്നതിനനുസരിച് പ്രായമായവർക്ക്, പ്രത്യേകിച്ച് വിട്ടുമാറാത്ത രോഗങ്ങൾ ഉള്ളവർക്ക് ഗുണം ചെയ്യുമെന്നും അതുവഴി മാംസപേശികളെ ശക്തിപ്പെടുത്തുമെന്നും തെളിവുകൾ അടിസ്ഥാനമാക്കിട്ടുള്ള പഠനങ്ങൾ പറയുന്നു. പ്രായമായവരിൽ ശാരീരിക പ്രവർത്തനം കുറവ്‌ ആയതു കൊണ്ടു തന്നെ കലോറി ആവശ്യകത കുറയുന്നു. പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങൾ നല്‍കുന്നത് വഴി സാധാരണ ശരീരഭാരം നിലനിർത്താൻ സഹായിക്കുന്നു.

അതുപോലെതന്നെ പ്രാധന്യം വരുന്നതാണ് കാൽസ്യം, വിറ്റാമിൻ D. ഇവ അസ്ഥിക്ഷതം തടയുകയും നിലവിലുള്ള അസ്ഥി സാന്ദ്രത നിലനിർത്തുകയും ചെയ്യുന്നു. വിറ്റാമിൻ എ, ബി, ഇ, സിങ്ക്, ബി കോംപ്ലക്സ് വിറ്റാമിൻ എന്നിവ ശുപാർശ ചെയ്യുന്നതിനേക്കാൾ ഉയർന്ന അളവിൽ ഭക്ഷണത്തിൽ ഉൾപെടുത്തുന്നതുവഴി പ്രായമായമായവരിൽ വളരെയേറെ ഗുണം ചെയ്യുന്നു. അതായത്, ഇല പച്ചക്കറികളും ചീര, മുരിങ്ങ ഇല, വിറ്റാമിൻ സാന്ദ്രത കൂടുതൽ ഉള്ള പഴങ്ങൾ- ഓറഞ്ച്, മാതളം, എന്നിവയൊക്കെ ഭക്ഷണത്തില്‍ ഉൾപെടുത്തുന്നതോടെ വിറ്റാമിന്‍റെയും മറ്റു ധാതുക്കളുടെയും അളവ് ശരീരത്തിൽ നിലനിർത്താൻ സഹായിക്കും. ഫൈബർ അഥവാ നാര് അടങ്ങിയ ഭക്ഷണങ്ങൾ പ്രായമായവരിൽ മലബന്ധം കുറക്കുന്നു. ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തണം. നിർജ്ജലീകരണം ഒഴിവാക്കാൻ ആവശ്യത്തിന് വെള്ളം എടുക്കണം. ഖരമാലിന്യങ്ങൾ ഇല്ലാതാക്കാൻ ആവശ്യമായ ദ്രാവകം ഉള്ളപ്പോൾ വൃക്കയ്ക്ക് കൂടുതൽ വേണ്ടത്ര പ്രവർത്തിക്കാൻ കഴിയും.

പ്രായമായവരിൽ ശീലിക്കേണ്ട ഭക്ഷണരീതി
പ്രായമായവര്‍ക്ക് നന്നായി വേവിച്ചിട്ടുള്ള മൃദുവായിട്ടുള്ള ഭക്ഷണങ്ങൾ നൽകാം. കലോറി സാന്ദ്രത കുറഞ്ഞ ഭക്ഷണം ചെറിയ അളവിൽ പല സമയങ്ങളിലായി നൽകാം. ആമാശയത്തെ അസ്വസ്ഥമാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക, അതുപോലെ തന്നെ, ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ അതായത് പച്ചയില കറികളും പയർ വർഗ്ഗങ്ങൾ എന്നിവയും ഉൾപ്പെടുത്തണം. പച്ചക്കറികളും, പഴങ്ങളും, ആന്‍റിഓക്സിഡന്‍റ് സമ്പുഷ്ടമായ ഭക്ഷണങ്ങൾ ആണ്. അതുകൊണ്ടു തന്നെ ഇത് എല്ലാ ഭക്ഷണനേരങ്ങളിലും ഉൾപ്പെടുത്തണം. പ്രായമായവരിൽ വാതകരൂപീകരണം ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ മുളപ്പിച്ച പയറുവർഗ്ഗങ്ങൾ, ഉദാഹരണത്തിന് മുളപ്പിച്ച ചെറുപയർ നൽകാം. ഇവയിൽ വിറ്റാമിൻസി C-യുടെ അളവ് കൂടുതലാണ്. ഇരുമ്പ് സമ്പുഷ്ടമായ ഭക്ഷണങ്ങൾ അതായത് അവല്‍, റാഗി പോലുള്ളവ നൽകുക. ഇതുവഴി ഹീമോഗ്ളോബിനിലെ ഇരുമ്പിന്‍റെ സാന്ദ്രത കൂടുകയും ചെയ്യുന്നു. ശരീരത്തിൽ ഇരുമ്പിന്‍റെ ആഗിരണം ചെയ്യാൻ സഹായിക്കുന്ന വിറ്റാമിൻ C അടങ്ങിയ ഭക്ഷണങ്ങൾ അതായത്, പപ്പായ, ഓറഞ്ച് എന്നിവ കഴിക്കുക. പാൽ, മുട്ടയുടെ വെള്ള, റാഗി പോലുള്ള കാൽസ്യം സമ്പുഷ്ടമായ ഭക്ഷണങ്ങൾ അസ്ഥികളുടെ ധാതുക്കൾക്ക് സംഭരണം നൽകുകയും ശക്തി നൽകുകയും ചെയ്യുന്നു.
_ റിസ്‌വാന അമീർ
ക്ലിനിക്കൽ ന്യൂട്രിഷണിസ്റ്റ്

Click Here

ടെലഗ്രാംhttps://t.me/asianspeaks
ട്വിറ്റര്‍https://twitter.com/asianspeaksmail