കാംപസ് ഫ്രണ്ടിനെതിരെ ഇ.ഡി വേട്ട

കാംപസ് ഫ്രണ്ടിനെ ലക്ഷ്യംവെച്ചുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമായിട്ടാണ് എൻഫോഴ്‌സ്മെന്റ് ഇപ്പോഴും വേട്ട തുടരുന്നത്…

അർശക്ക് ഷർബാസ്
കാംപസ് ഫ്രണ്ട് മലപ്പുറം ജില്ലാ പ്രസിഡൻ്റ്

കാംപസ് ഫ്രണ്ട് പ്രവർത്തകർക്കെതിരെയുള്ള തുടർച്ചയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വേട്ട സംഘടനയ്ക്കെതിരെ ഇ.ഡി പടച്ചുവിട്ട കെട്ടുക്കഥകൾ പൊളിഞ്ഞതിനെതിരെയുള്ള പ്രതികാര നടപടിയാണ്. ദേശീയ ജനറൽ സെക്രട്ടറി റൗഫ് ശരീഫിനെ അറസ്റ്റ് ചെയ്ത് രണ്ടുമാസം പിന്നിട്ടിട്ടും യാതൊരു വ്യവസ്ഥാപിതമായ തെളിവുകളും ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല, ഇ.ഡി ഉയർത്തിയ മുഴുവൻ ആരോപണങ്ങളും പൊളിയുകയുമാണ് ചെയ്തിട്ടുള്ളത്. കാംപസ് ഫ്രണ്ടിനെ ലക്ഷ്യംവെച്ചുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമായിട്ടാണ് എൻഫോഴ്‌സ്മെന്റ് ഇപ്പോഴും വേട്ട തുടരുന്നത്, അതിന്റെ തുടർച്ചയായാണ് കാംപസ് ഫ്രണ്ട് മുൻ മലപ്പുറം ജില്ലാ ഭാരവാഹി ഷിബിലിയുടെ വീട്ടിൽ ഇ.ഡി വീണ്ടും അന്യായമായി റെയ്ഡ് നടത്തുന്നത്. രാജ്യത്തിന്റെ പ്രമുഖ ഏജൻസികൾ ഭരണകൂടത്തിന്റെ ചട്ടുകങ്ങളായി മാറുന്ന കാഴ്ചയാണ് അനുദിനം വെളിവായികൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ ജനാധിപത്യത്തെ ചോദ്യം ചെയ്യുന്ന ഇത്തരം നടപടികൾ വച്ചുപൊറുപ്പിക്കാനാവില്ലെന്നും, പ്രസ്തുത നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം കാംപസ് ഫ്രണ്ട് ഉയർത്തും.

Like This Page Click Here

Telegram
Twitter