കാർഷിക നിയമം ചർച്ച; ഗവർണ്ണർക്ക് തടയാനുള്ള വിവേചനാധികാരമില്ല


പ്രമോദ് പുഴങ്കര

കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ അടിയന്തരമായി നിയമസഭാ വിളിച്ചുചേർക്കാനുള്ള സംസ്ഥാന മന്ത്രിസഭയുടെ നിർദ്ദേശം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തള്ളിയിരിക്കുന്നു. അധികം അലങ്കാരമൊന്നുമില്ലാതെ പറഞ്ഞാൽ കേന്ദ്ര സർക്കാരിനെതിരെ എന്തെങ്കിലും പ്രതിഷേധം സംസ്ഥാന സർക്കാരും കേരളവും നിയമസഭാ വഴി ഉന്നയിക്കുന്നതിനെ കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടെയും സേവകനായ ഗവർണർ തന്റെ ഭരണഘടനാ പദവി ദുരുപയോഗം ചെയ്ത് തടഞ്ഞിരിക്കുകയാണ്. വാസ്തവത്തിൽ ഇത്തരത്തിലൊരു വിവേചനാധികാരവും ഗവർണർക്കില്ല എന്ന് സുപ്രീം കോടതിയുടെ നിരവധി വിധികൾ വ്യക്തമാക്കിയിട്ടുള്ളതാണ്. കർണാടകത്തിലും രാജസ്ഥാനിലും ഉത്തരാഖണ്ഡിലും അരുണാചൽ പ്രദേശിലും മഹാരാഷ്ട്രയിലുമൊക്കെ ബിജെപി നിയോഗിച്ച ഗവർണർമാർ ഇത്തരത്തിൽ അധികാരദുർവിനിയോഗം നടത്തിയപ്പോൾ മുൻ വിധികളെ സുപ്രീം കോടതി ഇത്തരത്തിൽ കൂടുതൽ വ്യക്തമാക്കിയിട്ടുള്ളതുമാണ്.

ഇപ്പോഴുള്ള നിയമസഭ വിളിച്ചുകൂട്ടാനുള്ള നിർദ്ദേശം സംബന്ധിച്ച് തന്നെ ഒരാശയക്കുഴപ്പവും ഇല്ല. അത് ഗവർണറുടെ വിവേചനാധികാരമായി ഉപയോഗിക്കാനുള്ളതല്ല മറിച്ച് സംസ്ഥാന മന്ത്രിസഭയുടെ ഉപദേശ, നിർദ്ദേശങ്ങൾക്കനുസരിച്ച് ചെയ്യാനുള്ളതാണെന്ന് Nabam Rebia and Bamang Felix v Deputy Speaker (2016) കേസിൽ സുപ്രീം കോടതി കൃത്യമായി പറയുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 174 അനുസരിച്ചാണ് ഗവർണർക്ക് നിയമസഭയുടെ സമ്മേളനം വിളിച്ചുകൂട്ടാനുള്ള ഭരണഘടനാപരമായ അധികാരം നൽകിയിരിക്കുന്നത്. ഇത് മറ്റ് അധികാരങ്ങളെപ്പോലെ സംസ്ഥാന മന്ത്രിസഭയുടെ ഉപദേശ, നിർദ്ദേശങ്ങൾക്ക് അനുസരിച്ചാകണം ചെയ്യേണ്ടത് (Article 163).

നബാം റേബിയ കേസിൽ സുപ്രീം കോടതി അര്ഥശങ്കക്കിടയില്ലാത്ത വിധത്തിൽ പറയുന്നു, ““We, therefore hereby reject the contention advanced on behalf of the respondents that the governor has the freedom to determine when and in which situation, he should take a decision in his own discretion, without the aid and advice of the chief minister and his council of ministers”. അതായത് ഗവർണർക്ക് ഇക്കാര്യത്തിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ മറികടന്നുള്ള ഒരു വിവേചനാധികാരം ഇല്ലായെന്ന്. ഭരണഘടനാ നിർമ്മാണസഭയുടെ സംവാദങ്ങളിൽ പ്രസ്തുത ആർട്ടിക്കിൾ സംബന്ധിച്ച പശ്ചാത്തലം പരിശോധിച്ചുകൊണ്ട് കോടതി വ്യക്തമാക്കുന്നു, “”The only legitimate and rightful inference, that can be drawn in the final analysis is, that the framers of the Constitution altered their original contemplation, and consciously decided not to vest discretion with the Governor, in the matter of summoning and dissolving the House, or Houses of the State Legislature, by omitting sub-article (3), which authorized the Governor to summon or dissolve, the House or Houses of Legislature at his own, by engaging the words “… shall be exercised by him in his discretion…”. In such view of the matter, we are satisfied in concluding, that the Governor can summon, prorogue and dissolve the House, only on the aid and advice of the Council of Ministers with the Chief Minister as the head. And not at his own..” (Nabam Rebia And Others v. Deputy Speaker (2016) 8 SCC 1 ; 2016 (7) SCJ 1 ; 2016 (6) SCALE 506 .)”

നിയമസഭയിൽ കൃത്യമായ ഭൂരിപക്ഷമുള്ള സർക്കാരിന്റെ/മന്ത്രിസഭയുടെ നിർദ്ദേശപ്രകാരമാണ് ഗവർണർ സഭ വിളിച്ചുകൂട്ടേണ്ടതെന്ന് കോടതി അസന്ദിഗ്ധമായി തീർപ്പാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ മാറിച്ചൊരു തീരുമാനമെടുക്കാൻ ഗവർണർക്ക് വിവേചനാധികാരം ഇല്ലെന്നും കോടതി കൃത്യമായി പറയുന്നു, “In view of the consideration recorded hereinabove, we are of the view, that in ordinary circumstances during the period when the Chief Minister and his Council of Ministers enjoy the confidence of the majority of the House, the power vested with the Governor under Article 174, to summon, prorogue and dissolve the House(s) must be exercised in consonance with the aid and advice of the Chief Minister and his Council of Ministers. In the above situation, he is precluded to take an individual call on the issue at his own will, or in his own discretion..” (Nabam Rebia 2016).

ഗവർണർക്ക് തോന്നുന്ന പോലെ സഭ വിളിച്ചുചേർത്താൽ സഭാസമ്മേളനങ്ങൾ ഒന്നും ചെയ്യാനില്ലാത്ത വൃഥാ വ്യായാമമാകുമെന്ന് ആർട്ടിക്കിൾ 174ന്റെ ചരിത്ര പശ്ചാത്തലം പരിശോധിക്കവേ കോടതി പറയുന്നു. ഗവർണറുടെ വിവേചനാധികാരം ഇക്കാര്യത്തിൽ വളരെ ചുരുങ്ങിയതാണെന്നും അത് സാമാന്യയുക്തിക്ക് അപ്പുറത്തേക്ക് വലിച്ചുനീട്ടരുതെന്നും കോടതി വിശദമാക്കുന്നുണ്ട്.(The Governor is expected to function in accordance with the provisions of the Constitution (and the history behind the enactment of its provisions), the law and the rules regulating his functions.)

സംസ്ഥാന മന്ത്രിസഭയുടെ ശുപാർശയെ തന്റെ ‘വ്യക്തിപരമായ വിധിതീർപ്പിനു’ വിധേയമാക്കാം എന്ന് എങ്ങനെയാണ് ഗവർണർക്ക് സ്വപ്നം കാണാൻ പോലും കഴിയുക എന്നാണ് കോടതി ചോദിച്ചത്. “While issuing the modified Order, the Governor concluded that that he “may not be bound by the advice the Council of Ministers” for whatever reason. From where did the Governor derive this principle and how did he dream that he could invoke the concept of “individual judgment” should a resolution of the Council of Ministers be placed before him – the very concept that our constitution framers were not in favour of?.” മന്ത്രിസഭയ്ക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ട് സ്വന്തം തീരുമാനം എടുക്കാനാവാത്ത വിധത്തിൽ ഭരണഘടനാ പ്രതിസന്ധി ഉണ്ടാകുമ്പോൾ മാത്രമാണ് ഗവർണർ സ്വന്തം നിലയിൽ തീരുമാനം എടുക്കേണ്ട സാഹചര്യം ഉണ്ടാകുന്നത്, “……Governor was obliged to adhere to and follow the constitutional principle, that is, to be bound by the advice of the Council of Ministers. In the event that advice was not available and responsible government was not possible, the Governor could have resorted to the “breakdown provisions” and left it to the President to break the impasse..”

നിയമസഭ വിളിച്ചു ചേർക്കുന്ന കാര്യത്തിൽ മന്ത്രിസഭയുടെ ഉപദേശ നിർദ്ദേശം അനുസരിക്കലല്ലാതെ മറ്റൊരു അധികാരവും ഗവർണർ ആലോചിക്കേണ്ടതില്ലെന്ന് വിധിയിൽ വ്യക്തമാണ്. “Amongst others, Article 174 of the Constitution provides that the Governor shall summon the Legislative Assembly from time to time and may prorogue and dissolve the Legislative Assembly. Summoning the House was described by Pandit Jawaharlal Nehru in the debate on 16th May, 1951 on the First Amendment to the Constitution as “an indirect duty” of the President. He went on to say that by the President, he meant the government of the day. Applying this to Article 174 of the Constitution, the Governor is obliged to perform this indirect duty. Since this indirect duty is executive in character, it cannot be performed except on the aid and advice of the Council of Ministers so as to avoid a “futile operation” and subject to the procedure mentioned in the Rules referred to above. Proroguing and dissolving the House must also follow a similar procedure as summoning the House. It would be doing violence to all canons of interpretation if the discretion of the Governor in Chapter III is incorporated in Chapter IV and given a wider and greater interpretation than intended in Chapter III..”

അതായത്, ഇപ്പോൾ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാണിച്ചിരിക്കുന്ന ഈ ഭരണഘടനാ ലംഘനത്തിനെതിരെ കേരള സർക്കാർ സുപ്രീം കോടതിയെ സമീപിക്കേണ്ടതാണ്. എന്നാൽ അത് നീണ്ട സമയമെടുക്കുന്ന പ്രക്രിയയുമാണ്. അതുകൊണ്ടു തന്നെ ഗവർണറുടെ അനുമതിയില്ലാതെ തന്നെ സഭാസമ്മേളനം ചേർന്ന് കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തെ കേരളം നിരാകരിക്കണം. കാർഷിക മേഖലയിലെ നയങ്ങളുണ്ടാക്കാനുള്ള സംസ്ഥാനത്തിന്റെ സ്വാതന്ത്ര്യത്തിന്മേലുള്ള കേന്ദ്ര സർക്കാർ കടന്നുകയറ്റത്തിനെ കേരളം തള്ളിക്കളയണം. പുതിയ ഇരുണ്ട കാലം പുതിയ തീപ്പന്തങ്ങളുടെ കലാപത്തെയാണ് ആവശ്യപ്പെടുന്നത്. ഇന്ത്യയെ ഹിന്ദുത്വ ഭീകരതയുടെയും കോർപ്പറേറ്റ് ഭീകരതയുടെയും മാത്രം പേരാകുമ്പോൾ കേരളം ആ മോദി ഭാരത്തിലില്ല എന്ന് ഉറക്കെ പറയേണ്ടതുണ്ട്. കേരളം കൂടുതൽ കേരളമാകേണ്ടതുണ്ട്. ഒപ്പം അത് പൊരുതുന്ന മനുഷ്യരുടെ ചുരുട്ടിയ മുഷ്ടിയാകേണ്ടതുണ്ട്.

ദില്ലിയിലേക്ക് നടക്കുന്ന, ദില്ലി വളഞ്ഞ കർഷക, കർഷകത്തൊഴിലാളി പോരാളികൾക്കൊപ്പം കേരളം ദില്ലിയോട് സമരം പ്രഖ്യാപിക്കട്ടെ. രാജ്ഭവൻ പൂട്ടിയിടണമെങ്കിൽ കേരളം അതും ചെയ്യും എന്ന് മോദി അറിയണം.

Like This Page Click Here

Telegram
Twitter