ഫാഷിസവും മുതലാളിത്തവും ചരിത്ര-വര്‍ത്തമാനകാല വസ്തുതകളും

ഉത്തരേന്ത്യയിൽ മുസ്‌ലിങ്ങൾ പശുക്കച്ചവടത്തിൽ സജീവമാണ്, മുസ്‌ലിം ക്യാപിറ്റൽ കൂടി ഇല്ലാതാക്കുക എന്നത് ഹിന്ദുത്വ ഫാഷിസ്റ്റുകൾ മുന്നോട്ട് വയ്ക്കുന്നുണ്ട്. കാരണം ഈ മേഖലയിൽ വൻതോതിൽ കയറ്റുമതി നടത്തുന്നവർ ഇതേ ഫാഷിസ്റ്റുകൾക്കൊപ്പം നിൽക്കുന്നവരാണ്…

മുഹമ്മദ് മിറാഷ്

ദേശീയ ജനസംഖ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നാസി ജർമനിയിൽ പഞ്ച് കാർഡ് നിർമിച്ച് ഹിറ്റ്ലറുടെ ഭരണകൂടത്തിന് 1930 കാലത്ത് നൽകിയത് IBM ആണ്. ഈ പഞ്ച് കാർഡ് ഉപയോഗിച്ചാണ് നാസികൾ വംശഹത്യ നടത്തിയതെന്നത് മറ്റൊരു സത്യം. 2001ൽ പത്ര പ്രവർത്തകൻ എഡ്വിൻ ബ്ലാക്ക് പുറത്ത് വിട്ട വിവരങ്ങളെ നിഷേധിക്കാൻ, ബഹുരാഷ്ട്ര കുത്തകയായ IBM ഇതുവരെ തയാറായിട്ടില്ല. ഇന്‍റര്‍നാഷണൽ ബിസിനസ് മെഷീൻസ് എന്ന IBM നാസികൾക്ക് വേണ്ടി വംശീയഹത്യക്ക് കൂട്ടുനിന്നു. സൂചിപ്പിക്കുന്നത് ഫാഷിസ്റ്റുകളും മുതലാളിത്ത താൽപര്യങ്ങളും എങ്ങിനെ ഒത്തുപോകും എന്നാണ്, ഇത് ഒരു ചരിത്ര വസ്തുത മാത്രമാണ്.

വർത്തമാനകാലം നോക്കിയാൽ ഇന്ത്യയിൽ ആദിവാസി, ദലിത്, മുസ്‌ലിം വംശീയഹത്യ അതിന്‍റെ ഏറ്റവും ഭീകരമായ അവസ്ഥയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ആദ്യം തന്നെ ഇന്ത്യയിലെ ആദിവാസി ജനതയെ വംശീയ അടിച്ചമർത്തലുകൾക്ക് നേതൃത്വം നൽകുന്നത് വേദാന്ത അടക്കമുള്ള കുത്തകകൾ തന്നെയാണ്. മൈനിങ്ങിന് വേണ്ടി തന്നെയാണ്, ഈ ജനങ്ങളെ അവരുടെ മണ്ണിൽ നിന്ന് ആട്ടിപ്പായിക്കുന്നത്. ഇത് കുത്തക മുതലാളിത്ത താല്‍പര്യം എങ്ങിനെയാണ് ഫാഷിസ്റ്റുകൾ നടപ്പിലാക്കുന്നു എന്നതിന്‍റെ ഉദാഹരണമല്ലേ ?

ഹിന്ദുത്വ ഫാഷിസ്റ്റുകൾ പശു ഭീകരതയിലൂടെ മുസ്‌ലിം വംശഹത്യ നടപ്പിലാക്കുന്നു, ഇതിൽ വംശീയ ഉന്മൂലനവും സാമ്പത്തിക താല്‍പര്യവും ഒരുപോലെ ചേർന്നുപോകുന്നുണ്ട്. ഒന്ന്, ഉത്തരേന്ത്യയിൽ മുസ്‌ലിങ്ങൾ പശുക്കച്ചവടത്തിൽ സജീവമാണ്, മുസ്‌ലിം ക്യാപിറ്റൽ കൂടി ഇല്ലാതാക്കുക എന്നത് ഹിന്ദുത്വ ഫാഷിസ്റ്റുകൾ മുന്നോട്ട് വയ്ക്കുന്നുണ്ട്. കാരണം ഈ മേഖലയിൽ വൻതോതിൽ കയറ്റുമതി നടത്തുന്നവർ ഇതേ ഫാഷിസ്റ്റുകൾക്കൊപ്പം നിൽക്കുന്നവരാണ്.

സുഹൃത്ത് ഷമീർ നടത്തിയ വസ്തുതാന്വേഷണത്തിൽ നിന്ന്;
” ജംഷഡ്പൂരിനടുത്തുള്ള ഹൽദി പുകാർ ഗ്രാമത്തിൽ ഹിന്ദുത്വരുടെ പശു ഭീകരതയ്ക്ക് സജ്ജാദ് ഇരയായിരുന്നു. സജ്ജാദ് ദുബായിയിൽ ഡ്രൈവർ ജോലി ചെയ്ത് വരികയായിരുന്നു. പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ വന്നതിന് ശേഷം സജ്ജാദിന്‍റെ കൂടെ ദുബൈയിൽ ജോലി ചെയ്തിരുന്ന തന്‍റെ ഗ്രാമക്കാരായ മൂന്ന് കൂട്ടുകാരുമൊത്ത് എന്തെങ്കിലും ബിസിനസ് ചെയ്യാൻ തീരുമാനിച്ചു. ഇവർ കാലി (പോത്ത്,കാള) കച്ചവടത്തിന്‍റെ സാധ്യത മനസ്സിലാക്കി അതിലേക്ക് തിരിഞ്ഞു. തൊട്ടടുത്ത പട്ടണത്തിലെ ഹിന്ദു കച്ചവടകാരന് 1.5 ലക്ഷം മുൻകൂർ പണം കൊടുത്ത് ഇടപാടുറപ്പിച്ച് മടങ്ങിവരുമ്പോഴായിരുന്നു ഗോരക്ഷ ഭീകരർ സജാദും മുഹമ്മദ് നഹീമും ഷെയ്ക്ക് ഹലീമും സിറാജും അടങ്ങുന്ന സംഘത്തെ അതി നിഷ്ഠൂരമായി അടിച്ച് കൊന്നത് “.
_ മുഹമ്മദ് മിറാഷ്

Follow us on | Facebook | Instagram Telegram | Twitter | Threads

Leave a Reply