എൻ.ഐ.എ മാപ്പുസാക്ഷിയാക്കുന്നത് ഗൗരവത്തിൽ കാണണം


നാസർ മാലിക്

മാപ്പ് സാക്ഷിയെ വെച്ചാണ് എൻ.ഐ.എ കേസുകൾ പ്രൂവ് ചെയ്യുന്നത്. പാനായിക്കുളം കേസിൽ അടക്കം അത് കണ്ടതാണ്. ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ അടിമുടി അരക്ഷിതാവസ്ഥയിൽ കഴിയുന്ന മുസ്‌ലിങ്ങളിൽ സഹനശക്തി ഇല്ലാത്തവരും, ദുർബ്ബലരായവരും, ത്യാഗ മനോഭാവമില്ലാത്തവരും സ്വാഭാവികമായി മാപ്പ് സാക്ഷിയാവാൻ മുന്നോട്ട് വരും. ഇത് നന്നായി അറിയുന്ന ഹിന്ദുത്വ അന്വേഷണ ഏജൻസി എൻ.ഐ.എ ഏത് ഫേക്ക് കേസ് ഏത് മുസ്‌ലിങ്ങൾക്ക് എതിരെ എടുത്താലും അതിൽ ദുർബ്ബലാനായ ഒരാളെ വെച്ചിട്ട് അവരുടെ ഭാഗം കോടതിയിൽ തെളിയിക്കും.

സന്ദീപ് നായർ ഒന്നാം പ്രതി ആയപ്പോൾ ഒന്നാം പ്രതിയായ നായരെ മാപ്പ് സാക്ഷിയാക്കാനും സ്വർണ്ണക്കടത്ത് കേസിൽ എൻ.ഐ.എ ഒരു ജാള്യതയും കാണിച്ചില്ല. ഇത്രക്ക് വലിയ കഴിവുള്ളവർക്ക് എന്തിനാണ് എല്ലാ കേസിലും മാപ്പ് സാക്ഷി. എൻ.ഐ.എയുടെ വാദങ്ങൾ കേട്ട് വിധി പറയുന്ന ജഡ്ജിമാർക്കും അറിയാലോ മാപ്പ് സാക്ഷി എന്നത് ഒരു ദുർബ്ബല മനസ്സിന് ഉടമായായവർ ആണെന്ന്. എന്നിട്ടും മാപ്പ് സാക്ഷിയുടെ മൊഴി നോക്കി മാത്രം കേസിൽ ഇരകൾക്ക് എതിരെ വിധിക്കുന്നു. നീതിന്യായ വ്യവസ്ഥയെ മാനഭംഗപ്പെടുത്തുന്നത് പോലെ തന്നെയാണ് മാപ്പ് സാക്ഷിയെ വെച്ചിട്ട് കേസ് തെളിയിക്കുന്നത്. അലൻ – ത്വാഹ കേസിലും മാപ്പുസാക്ഷിയാക്കാനുള്ള ശ്രമമുണ്ടായെന്ന് അലൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ അവർ വഴങ്ങാത്തതുകൊണ്ട് എൻ.ഐ.എയുടെ ശ്രമം പരാജയപ്പെട്ടു.

ഈ അപകടം ഇന്ത്യൻ മുസ്‌ലിങ്ങൾ ഇനിയും ഗൗരവമായി കണ്ടില്ലെങ്കിൽ ഓരോ മുസ്‌ലിങ്ങളും അങ്ങോട്ടും ഇങ്ങോട്ടും മാപ്പ് സാക്ഷികൾ ആവുന്ന കാലം വിദൂരമല്ല. ഇത് പറഞ്ഞതിന്റെ പേരിൽ ചിലപ്പോൾ എനിക്കെതിരെ എൻ.ഐ.എ തന്നെ വന്നേക്കാം. അതിനും അവർ ഒരു മാപ്പ് സാക്ഷിയെ ഉണ്ടാക്കും, അതും എന്റെ വിഷയമല്ല. മുന്നിൽ കാണുന്ന അപകടത്തെ പറ്റി പറയുന്നു. എന്റെ എല്ലാം ഞാൻ എന്റെ റബ്ബിലാണ് ഏല്പിച്ചിട്ടുള്ളത്. അവിടെ ഞാൻ മാപ്പ് സാക്ഷിയല്ല സാക്ഷി മാത്രമാണ്, ഇതെല്ലാം കണ്ട സാക്ഷി💚

Like This Page Click Here

Telegram
Twitter