ബിജെപി നേതാവിനെ രക്ഷിക്കാനുള്ള ഡീൽ നടന്നത് മാരാർജി ഭവനിലോ എകെജി സെന്‍ററിലോ?

കണ്ണൂര്‍ പാലത്തായിയില്‍ പത്തു വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ബി.ജെ.പി നേതാവ് പത്മരാജന് കോടതി ജാമ്യം നല്‍കി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍ക്കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും പൊലീസ് കുറ്റപത്രം നല്‍കാത്തതില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് കേസില്‍ പൊക്സോ ഒഴിവാക്കി ജുവനൈല്‍ ജസ്റ്റിസ് ആക്ട് മാത്രം ചുമത്തി കുറ്റപത്രം നല്‍കിയത്.

സംഘ് പരിവാര്‍ പ്രതികളാകുന്ന കേസുകളില്‍ നിസാര വകുപ്പുകള്‍ ചുമത്തി രക്ഷപ്പെടുത്തുന്ന സര്‍ക്കാരിനെതിരെ ഉയര്‍ന്ന എതിര്‍പ്പുകള്‍ക്കിടയിലാണ് ബലാത്സംഗ കേസില്‍ ബി.ജെ.പി നേതാവിന് ജാമ്യം നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടിയെ അധ്യാപകനായ പത്മരാജന്‍ സ്കൂളില്‍ വെച്ചു പീഡിപ്പിക്കുകയും തുടര്‍ന്നു മറ്റൊരാള്‍ക്ക് പീഡിപ്പിക്കാന്‍ അവസരം നല്‍കുകയും ചെയ്തിരുന്നു. കേസില്‍ പത്മരാജന്‍റെ കൂട്ടുപ്രതിക്കെതിരെയോ ഇവരെ സംരക്ഷിച്ചവര്‍ക്കെതിരെയോ പൊലീസ് കേസെടുത്തിരുന്നില്ല.

സംഘ് പരിവാര്‍ ക്രിമിനലുകളെ സംരക്ഷിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. “ബലാത്സംഗ കേസിൽ ബി.ജെ.പി നേതാവിനെ രക്ഷിക്കാനുള്ള ഡീൽ നടന്നത് മാരാർജി ഭവനിലോ എകെജി സെന്‍ററിലോ” എന്നാണ്, ഈ വിഷയത്തില്‍ തുടക്കം മുതല്‍ ഇടപെടുന്ന ആക്ടിവിസ്റ്റ് ശ്രീജ നെയ്യാറ്റിൻകര എഫ്ബി ലൈവിലൂടെ ചോദിച്ചത്.

സോഷ്യല്‍ മീഡിയിലെ പ്രതികരണങ്ങള്‍

Narayanan M Sankaran
നിയമത്തിനും ജാതിയുണ്ട്
അത് നടപ്പിലാക്കുന്നവർക്ക് വംശീയതയും കൂടിയുണ്ട്
# പോക്സോ ചുമത്തിയ ആദിവാസികളെ വിട്ടയക്കുക
# പാലത്തായി കേസിൽ പോക്സോ ചുമത്തുക

Gomathi
ഒടുവിൽ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു.. പാലത്തായി കേസിലെ BJP നേതാവായ പ്രതി പത്മരാജന് ജാമ്യം ലഭിച്ചിരിക്കുന്നു.

Ambika
പാലത്തായി ബിജെപി അധ്യാപക നേതാവ് പദ്മരാജൻ തൻ്റെ വിദ്യാർത്ഥിയായ പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; പുനരന്വേഷണം നടത്തുക. പോക്സോ ചുമത്തി ജയിലിലടയക്കുക. മെഡിക്കൽ റിപോർട്ട് വൈകിയതാണ് ജുവനൈൽ ജസ്റ്റിസ് ആക്ടിലെ ദുർബല വകുപ്പുകൾ മാത്രം കുറ്റപത്രത്തിൽ ഉൾപ്പെടുത്താൻ കാരണമെന്നറിയുന്നു. ആരോഗ്യമന്ത്രിയും ശിശുക്ഷേമ വകുപ്പു മന്ത്രിയും സ്ഥലം എം എൽ എ യുമായ കെ.കെ.ശൈലജ ടീച്ചർ ഇക്കാര്യത്തിൽ എടുത്ത നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ആ പിഞ്ചു പെൺകുഞ്ഞിന് നീതി ലഭ്യമാക്കാനുള്ള ഉത്തരവാദിത്തം കേരളത്തിൻ്റെ പോലിസ് മന്ത്രി കൂടിയായ മുഖ്യമന്ത്രിക്കു മുണ്ട്. ഇക്കാര്യത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്.

Vineetha Vijayan
പാലത്തായി കേസിൽ പത്മരാജന് ജാമ്യം കിട്ടും വാളയാർ കേസിൽ സോജന് ഉദ്യോഗക്കയറ്റവും കിട്ടും! നീതി, അതു മാത്രം കിട്ടുമെന്ന് വെറുതേ പോലും കരുതരുത്. കാരണം വാളയാറിലേത് ദലിത് കുഞ്ഞുങ്ങളാണ്. പാലത്തായിയിലേത് മുസ്ലീം പെൺകുട്ടിയാണ്…എതിർത്തൊരു വാക്കു മിണ്ടിയാൽ നേരത്തോടു നേരം തികയും മുൻപ് പോക്സോയിൽ, യു .എ .പി.എ യിൽ മിണ്ടുന്ന നിങ്ങളാവും അകത്താവുക. എന്തുകൊണ്ടെന്നാൽ, ഈ നാട്ടില് കൊള്ളയും കൊലയും ബലാത്സംഗവും കള്ളക്കടത്തും തുടങ്ങി സകലതും സുരക്ഷിതമായി നടത്താൻ ചിലർക്ക് മാത്രം സർക്കാർ ഒപ്പമുണ്ട്… ഓർക്കുക ചിലർക്കു മാത്രം !

Abdul Samad
സർക്കാർ പ്പമുണ്ടെന്നു പറയുന്നതിലും ഇടതു പക്ഷം ഹൃദയപക്ഷം എന്നു പറയുന്നതിലും എന്തെങ്കിലും ആത്മാർത്ഥതയുണ്ടോ..പിതാവ് നഷ്ടപെട്ട ഒരു പിഞ്ചോമനയെ നിഷ്ക്കരുണം പിച്ചി ചീന്തിയ ഒരു നരധാമനെ നിയമത്തിന്റെ കരങ്ങളിൽ നിന്നും രക്ഷിച്ചെടുക്കാൻ ഒത്താശ ചെയ്ത് സർക്കാർ സംവിധാനങ്ങൾ നിയന്ത്രിക്കുന്നത് ഇടതു പക്ഷ സർക്കാർ തന്നെയല്ലേ..ആദിവാസികൾക്ക് മാത്രമാണോ പോക്സോ വകുപ്പ് പാകമാകുന്നത്…ഇവിടുത്തെ ശിശു ക്ഷേമ വകുപ്പും വനിതാ കമ്മീഷനും ഒക്കെ പ്രിവിലെജുള്ളവർക്കു മാത്രമാണോ …സാംസ്കാരിക ഫെമിനിസ്റ്റ് നായകന്മാരും നായകികളുമൊക്കെ കാശിക്കു പോയിരിക്കുകയാണോ…..
ഉദ്ധരിച്ച ലിംഗങ്ങളുമായി സംഘപരിവാർ വേട്ടപട്ടികൾ… ഇനിയും വേട്ട തുടരും…കാരണം സർക്കാർ ഒപ്പമുണ്ട്.

Rejaz M Sydeek
പാലത്തായി പീഡന കേസ് പ്രതിയും ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജന് ജാമ്യം ലഭിച്ചിട്ടുണ്ട്. ഇതാണോ കേരള സർക്കാരിന്റെ രാഷ്ട്രീയ തടവുകാര്, സർക്കാരിന്റെയും ആഭ്യന്തരത്തിന്റെയും പോലീസിന്റെയും കരുതൽ സമ്മതിക്കണം. അലനും ത്വാഹക്കും ജാമ്യം കൊടുക്കാൻ കഴിയുമോ സക്കീർഭായിക്കു ???

Razik Raheem
ഒരു സമുദായം മുഴുവൻ ഒറ്റക്കെട്ടായി നിന്ന് ഒരനാഥ ബാലികയുടെ നീതിക്കായി കേണിട്ടും അതിനോട് ഐക്യപ്പെടാൻ കഴിയാത്ത മാപ്പിള സഖാക്കളേ, ഒന്നു പോയി ചത്തൂടെ!
#പിണറായി_സർക്കാർ_മൂർദ്ദാബാദ്

Srutheesh Kannadi
സ്വാഭാവിക നീതിയെ കുറിച്ചുള്ള സങ്കല്പങ്ങൾ എല്ലാം കൈവിട്ടിട്ട്‌ കാലം ഒരുപാടായി. ആ കുഞ്ഞിന് വേണ്ടി കേരളത്തിലെ വലിയൊരു ജനത ശബ്ദിക്കാൻ തയ്യാറായി എന്നത് തന്നെ പ്രാധാന്യം അർഹിക്കുന്ന ഒരു കാര്യമായാണ് തോന്നുന്നത്. സർക്കാറിനെയും പോലീസിനെയും സമ്മർദ്ദത്തിലാക്കി സംഘപരിവാറുകാരനായ പ്രതിയെ അറസ്റ്റ് ചെയ്ത് ഈ ഘട്ടം വരെ എത്തിക്കാൻ അധികാരത്തിനു പുറത്ത് നിൽക്കുന്ന സാധാരണക്കാരായ ജനങ്ങൾക്ക് കഴിഞ്ഞത് ഒട്ടും ചെറുതായി കാണേണ്ടതില്ല. ഇപ്പോഴും നീതിയെ കുറിച്ച് ബോധ്യമുള്ള, ജാഗരൂകരായ ഒരു സമൂഹം കേരളത്തിൽ ഉള്ളത് ഒരു പ്രതീക്ഷ തന്നെയാണ്.

പക്ഷേ അതിഭീകരമായി അലോസരപ്പെടുത്തുന്നത് ഈ അവസരത്തിലും നിശബ്ദമായി ഇരിക്കാൻ കഴിയുന്ന വ്യവസ്ഥാപിത ഇടത് പക്ഷത്തിന്റെയും അവരുടെ അനുഭാവികളുടെയും രാഷ്ട്രീയമാണ്. ഏത് സ്ത്രീപക്ഷ രാഷ്ട്രീയത്തെ കുറിച്ചാവും ഇവർ ഇത്രയും കാലം സംസാരിച്ചു കൊണ്ടിരുന്നത്? ഏത് ജനതയുടെ നീതി നിഷേധത്തെ കുറിച്ചാണ് ഇവർ ഇത്രയും കാലം ആകുലതകൾ പ്രകടിപ്പിച്ചത്? ഏത് മനുഷ്യരെ കുറിച്ച്, ഏത് സമൂഹത്തെ കുറിച്ച്, ആരുടെ അതിജീവനത്തിന് വേണ്ടി നിലകൊണ്ടു എന്നാണ് ഇവർ ഇപ്പോഴും അവകാശപ്പെട്ടു കൊണ്ടിരിക്കുന്നത്? തങ്ങൾ അല്ലാത്തവരുടെ നീതിയെ, അവകാശങ്ങളെ, പോരാട്ടങ്ങളെ അപഹസിച്ചുകൊണ്ട് നാളെ ഇവർ വീണ്ടും ജനാധിപത്യത്തെ കുറിച്ച്, ഫാസിസത്തെ കുറിച്ച്, ലിംഗ നീതിയെ കുറിച്ച് സംസാരിക്കാൻ മുൻപന്തിയിൽ തന്നെ ഉണ്ടാകും എന്നതാവും ഇനി കാണാൻ പോകുന്ന ഏറ്റവും വലിയ അശ്ലീല കാഴ്ച.
#പാലത്തായി

Shamseer Ibraheem
പത്മരാജന് ജാമ്യം കിട്ടി. പുറത്തിറങ്ങിയാൽ നേരെ ക്ലിഫ് ഹൗസിലേക്ക് പോയി രണ്ട് മെഴുകുതിരി കത്തിച്ച് ഉപകാരസ്മരണ കാണിക്കാം. തെരഞ്ഞെടുപ്പുകൾ പാഠം പഠിപ്പിക്കാൻ കൂടിയുള്ളതാണ്. ആഭ്യന്തര വകുപ്പിൻ്റെ സംഘ്പരിവാർ ദാസ്യത്തിനെതിരിൽ കൂടിയായിരിക്കും കേരള ജനതയുടെ വിധിയെഴുത്ത്.

Sameera Naseer
പാലത്തായിയിലെ പെൺകുഞ്ഞിനെ പീഡിപ്പിച്ച വ്യാജ അധ്യാപകൻ ബിജെപിക്കാരൻ പപ്പന് ജാമ്യം. അമിത് ഷാ ഒന്ന് തുറിച്ചു നോക്കിയാൽ മുട്ടുവിറക്കുന്ന ശ്രീ പിണറായി വിജയന്റെ ന്യായീകരണ തൊഴിൽ ഉള്ള സഖാക്കളേ എന്താണ് പറയാനുള്ളത്. ഒന്ന് പറഞ്ഞിട്ട് പോകണം. ഈ സർക്കാർ ഒപ്പമുണ്ട് നാട്ടുകാരെ ആർ.എസ്.‌എസുക്കാർക്ക് ഒപ്പം.

Rasheed Makkada
കൃഷ്ണപ്രിയയുടെ അഛൻ്റെ നീതിയായിരുന്നു ശരി…

Shabana Nesirin
നിയമപരമായ എല്ലാ സഹായവും, സൗകര്യങ്ങളും പോലീസും ഭരണകൂടവും ഒരുക്കിക്കൊടുത്തതിന്റെ ഫലം…..
സങ്കപരിവാർ ഭീകരതയെപ്പറ്റി വാ തോരാതെ പറയുന്ന പിണറായി സഖാക്കളെ നിങ്ങൾ ഇരുകൂട്ടരും ഒരേ നാണയത്തിന്റെ ഇരു വശങ്ങൾ….. തുഫ്ഫ്…. ന്യായീകരണ കുഴലൂത്തുമായി ആരും വരണമെന്നില്ല……

Nazar Malik
പാലത്തായി വിഷയത്തിൽ റബ്ബിന്റെ കോടതിക്ക് മുന്നിൽ പ്രതി സ്ഥാനത്തുള്ളത് മുസ്‌ളീം സമുദായ നേതൃത്വം കൂടിയാണ് . ഒരു പെൺ കുട്ടിയുടെ വസ്ത്രം ഒന്ന് തെറ്റി കിടന്നാൽ അവളെ കൊണ്ട് പോയി നരകത്തിൽ ഇടാൻ കാണിക്കുന്ന ഉത്സാഹം ഒന്നും ഇവർക്ക് പാലത്തായിയിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ട ആ കുഞ്ഞിന്റെ കാര്യത്തിൽ ഇല്ല !

ജംഷിദ് പള്ളിപ്രം
എന്തൊരു നിസ്സഹായാവസ്ഥയാണെന്ന് നോക്കൂ. ഒരു ഒമ്പതു വയസ് മാത്രമുള്ള പെൺകുട്ടി തനിക്കും തന്റെ കുടുംബത്തിനും മേലുള്ള എല്ലാ ഭീഷണികളും മറികടന്ന് പീഡനമേറ്റ കാര്യം തുറുന്നു പറഞ്ഞിട്ടും അക്രമിയുടെ നേരെ വിരൾ ചൂണ്ടിയിട്ടും തന്നെ അക്രമിച്ച കുറ്റവാളികൾ മുന്നിലൂടെ ചിരിച്ചു പോവുന്ന കാഴ്ച.

എങ്ങനെയാണ് ഇവിടെയുള്ള കുട്ടികൾക്ക് തങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾ ലോകത്തോട് പറയാൻ സാധിക്കുക..? ആരാണ് അവർക്ക് ധൈര്യം നൽകുക..? നിയമങ്ങൾ ആവർത്തിച്ചു ഭേദഗതി വരുത്തിയിട്ടും ഭരണകൂടത്തിന് നീതി ലഭ്യമാക്കാൻ സാധിക്കുന്നില്ലെങ്കിൽ നിയമ പുസ്തകങ്ങൾ വാഴക്ക് വളമാക്കുന്നതാണ് നല്ലത്.

Click Here

ടെലഗ്രാംhttps://t.me/asianspeaks
ട്വിറ്റര്‍https://twitter.com/asianspeaksmail