“ജനാധിപത്യം” കേൾക്കാത്ത നിലവിളി !

മൂന്നാര്‍ പെട്ടിമുടിയിൽ ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ പ്രദേശം സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു തൊഴിലാളികളുടെ ഭൂമി, പാർപ്പിടം തുടങ്ങിയ ആവശ്യങ്ങൾ അറിയിക്കാൻ ശ്രമിച്ച പെമ്പിളൈ ഒരുമൈ നേതാവ് ജി ഗോമതിയെ മൂന്നാർ പൊലീസ് തടയുകയും അറസ്റ്റ് ചെയ്തു പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു.

നൂറുകണക്കിന് വർഷമായി തൊഴിലിന് ന്യായമായ കൂലി, അർഹമായ ഭൂമി, വീട്, തുടങ്ങിവ നിഷേധിക്കപ്പെട്ട ദരിദ്ര തൊഴിലാളി വർഗത്തിൻ്റെ, ജാതീയ- വംശീയ വിവേചനത്തിൻ്റെ പ്രതിനിധി. ലയങ്ങളെന്ന അടിമക്കൂടുകളിൽ തളച്ചിടപ്പെട്ടവർ. അന്തസോടെ സുരക്ഷയോടെ ജീവിക്കുകയെന്ന ജന്മാവകാശം നിഷേധിക്കപ്പെട്ട എൺപത് ശതമാനത്തിലൊരാൾ. അംബേദ്കർ ദിനത്തിൽ പാരായണം ചെയ്യുന്ന മഹത്തായ ഭരണഘടന, മൂന്നാറിലെ തോട്ടം തൊഴിലാളികളുടെയും മണ്ണിലടിയിലായ കുട്ടികളുടെയും ജീവിതത്തിൽ ഒരു നിമിഷത്തിൽ പോലും പ്രവർത്തിച്ചിരുന്നില്ല. കഴിഞ്ഞ 73 വർഷത്തിലെ പതിവനുസരിച്ച്, ജനാധിപത്യവും ഭരണഘടനയും ആ തമിഴ് കീഴാള സ്ത്രീയെ നിഷേധിച്ച് പാഞ്ഞു പോകുന്നു. ഇതൊന്നും ഇന്ത്യയിലെ ജനാധിപത്യത്തിന്‍റെ പ്രശ്നമായി നിങ്ങൾക്ക് തോന്നുന്നില്ലല്ലോ !
_ പ്രശാന്ത് സുബ്രഹ്മണ്യന്‍

Click Here

ടെലഗ്രാംhttps://t.me/asianspeaks
ട്വിറ്റര്‍https://twitter.com/asianspeaksmail