എന്റെ ഒരേയൊരു ആഗ്രഹം | സാമി യൂസുഫ്


കവിത
സാമി യൂസുഫ്
ബ്രിട്ടീഷ് ഗായകൻ | ഇറാൻ വംശജൻ
വിവർത്തനം_ കെ മുരളി

എന്റെ ഒരേയൊരു ആഗ്രഹം

നിങ്ങളുടെ എല്ലാ സൈന്യങ്ങളും
എല്ലാ പോരാളികളും
എല്ലാ ടാങ്കുകളും
എല്ലാ സൈനികരും,
ഒറ്റക്ക്
കൈയ്യിൽ കല്ലുമായി
അവിടെ നിൽക്കുന്ന
ഒരു കുട്ടിക്കെതിരെ,
അവന്റെ കണ്ണിൽ ഞാൻ സൂര്യനെ കാണുന്നു
അവന്റെ പുഞ്ചിരിയിൽ ചന്ദ്രൻ
എന്നിട്ട് ചിന്തിക്കുന്നു, വെറുതെ ചിന്തിക്കുന്നു
ആരാണ് ദുർബ്ബലൻ,
ആര് ശക്തൻ?
ആരാണ് ശരി,
ആര് തെറ്റ്?
എന്നിട്ട്, സത്യത്തിന് നാവുണ്ടാവട്ടെയെന്ന്
ഞാൻ ആഗ്രഹിക്കുന്നു,
വെറുതെ ആഗ്രഹിക്കുന്നു.

Follow us on | Facebook | Instagram Telegram | Twitter | Threads