ഒരു സെല്ലിനും മൂടിവെക്കാനാവാത്ത സ്വാതന്ത്ര്യബോധം

“സായിബാബയുടെ രാഷ്ട്രീയനിലപാടുകളും, ഭരണകൂടത്തിന്റെ കനത്ത ബൂട്ടുകൾക്കടിയിൽ പിടയുന്ന ജനവിഭാഗങ്ങളോടുള്ള തീവ്രമായ അനുതാപവും തടവറയിൽ വച്ചെഴുതിയ ഈ കവിതകളിൽ തെളിഞ്ഞുനിൽക്കുന്നു. ഒരു സെല്ലിനും മൂടിവെക്കാനാവാത്ത സ്വാതന്ത്ര്യബോധവും വിപ്ലവചൈതന്യവും തുടിച്ചുനിൽക്കുന്നതാണ് ഓരോ വരിയും…”

പുസ്തകം_ തടവറക്കവിതകൾ
_ ജി എൻ സായിബാബ

വിവർത്തനം_ മൃദുലാ ദേവി, യു അജിത്

2014ൽ, മാവോയിസ്റ്റ് ബന്ധമാരോപിച്ച് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട, ഡൽഹി സർവകലാശാല പ്രൊഫസ്സർ ഡോ. ജി എൻ സായിബാബ നാഗ്പൂർ ജയിലിൽ വെച്ചെഴുതിയ കവിതകളുടെ വിവർത്തനമാണിത്. യാതൊരു സൗകര്യവുമില്ലാത്ത കുപ്രസിദ്ധമായ അണ്ഡ സെല്ലിൽ ഏകാന്ത ത്തടവുകാരനാണദ്ദേഹം. 90 ശതമാനം ചലനശേഷിയില്ലാത്ത സായിബാബ വീൽചെയറിലാണ് സഞ്ചരിക്കുന്നത്. അനാരോഗ്യം പരിഗണിച്ചു ജാമ്യം നൽകാനുള്ള വകുപ്പുകൾ ഏറെയുണ്ടെങ്കിലും ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് അദ്ദേഹത്തിന്റെ ജാമ്യഹർജി തള്ളിക്കളയുകയായിരുന്നു. സായിബാബയുടെ രാഷ്ട്രീയനിലപാടുകളും, ഭരണകൂടത്തിന്റെ കനത്ത ബൂട്ടുകൾക്കടിയിൽ പിടയുന്ന ജനവിഭാഗങ്ങളോടുള്ള തീവ്രമായ അനുതാപവും തടവറയിൽ വച്ചെഴുതിയ ഈ കവിതകളിൽ തെളിഞ്ഞുനിൽക്കുന്നു. ഒരു സെല്ലിനും മൂടിവെക്കാനാവാത്ത സ്വാതന്ത്ര്യബോധവും വിപ്ലവചൈതന്യവും തുടിച്ചുനിൽക്കുന്നതാണ് ഓരോ വരിയും.

പബ്ലിഷേഴ്സ്_ ദേശീയ മനുഷ്യാവകാശ ഏകോപന സമിതി_ NCHRO

വില_200
പേജ്_ 96

ഇപ്പോൾ 150 രൂപക്ക്. പോസ്റ്റേജ് സൗജന്യം *150 രൂപ 9074673688 എന്ന നമ്പറിലേക്ക് GPay ചെയ്ത് അഡ്രസ് അറിയിച്ചാൽ പുസ്തകം പോസ്റ്റൽ വഴി ലഭിക്കുന്നതാണ്.

ബന്ധങ്ങൾക്ക്_
www.zyberbooks.com
wa.me/919074673688

Related Articles: Prof. G N Saibaba

Follow us on | Facebook | Instagram Telegram | Twitter