രാജന്റെ നക്സലൈറ്റ് രാഷ്ട്രീയത്തെ തമസ്ക്കരിക്കുന്ന കുടിലത

അടിയന്തിരാവസ്ഥയിലെ തടങ്കൽ പാളയങ്ങളിൽ ഭീകരമായ മർദ്ദനങ്ങൾക്ക്, ഉരുട്ടി കൊലകൾക്കും വിധേയമായ മനുഷ്യരുടെ അനുഭവങ്ങൾ ഇന്ത്യയിൽ ശക്തമായ മനുഷ്യാവകാശ പ്രസ്ഥാനങ്ങൾക്ക് രൂപം നൽകാൻ പ്രേരണയായി. കേരളത്തിൽ പക്ഷെ അങ്ങനെ ഒരു നീക്കം ഉണ്ടായില്ല. ഇവിടെയത് ഈച്ചരവാര്യരുടെ യുദ്ധമായിരുന്നു….
_സി പി റഷീദ്

രാജൻ എന്ന നിഷ്കളങ്ക യുവാവ്, പുത്രവിയോഗ ദു:ഖത്താൽ കരഞ്ഞു നടക്കുന്ന അച്ഛൻ… ഈ രണ്ട് ആഖ്യാനങ്ങളോടും വിയോജിക്കുന്നു. മധ്യവർഗ്ഗ മലയാളിയുടെ പൈങ്കിളി മനസ്സിനെ പ്രചോദിപ്പിച്ച ഇത്തരം ആഖ്യാനങ്ങൾ രാജന്റെ രാഷ്ട്രീയത്തെ, അടിയന്തിരാവസ്ഥയെ പ്രതിരോധിച്ച നക്സലൈറ്റ് പ്രസ്ഥാന ചരിത്രത്തെ തമസ്ക്കരിക്കുക എന്ന കുടിലതയാണ്.

നക്സലൈറ്റ് വിദ്യാർത്ഥി ആയ രാജൻ കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയായിരുന്നു. ഈച്ചരവാര്യർ അടിയന്തരാവസ്ഥാനന്തര കേരളത്തിലെ മനുഷ്യാവകാശ അവബോധത്തെ ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കു വഹിച്ച വ്യക്തിയുമാണ്.

പല നിലക്ക് അടിയന്തിരാവസ്ഥയിലെ തടങ്കൽ പാളയങ്ങളിൽ ഭീകരമായ മർദ്ദനങ്ങൾക്ക്, ഉരുട്ടി കൊലകൾക്കും വിധേയമായ മനുഷ്യരുടെ അനുഭവങ്ങൾ ഇന്ത്യയിൽ ശക്തമായ മനുഷ്യാവകാശ പ്രസ്ഥാനങ്ങൾക്ക് രൂപം നൽകാൻ പ്രേരണയായി. കേരളത്തിൽ പക്ഷെ അങ്ങനെ ഒരു നീക്കം ഉണ്ടായില്ല. ഇവിടെയത് ഈച്ചരവാര്യരുടെ യുദ്ധമായിരുന്നു. ഏതാണ്ട് അദ്ദേഹം ഒറ്റക്ക് നടത്തിയയുദ്ധം.

അടിയന്തിരാവസ്ഥക്ക് ശേഷം ജനിച്ച എനിക്ക് അടിയന്തിരാവസ്ഥ രാജനും വിജയനും ബാലകൃഷ്ണനും അടക്കമുള്ള രക്തസാക്ഷികളും കക്കയവും മാലൂർ കുന്നും ശാസ്തമംഗലവും അടങ്ങുന്ന കോൺസൻട്രേഷൻ ക്യാമ്പുകളെ കുറിച്ചുള്ള അനുഭവ കഥനങ്ങളും മാത്രമല്ല. അടിയന്തിരാവസ്ഥയിൽ തടവിൽ ഭീകര മർദ്ദനം ഏൽക്കുകയും പിന്നീട് ഒരു ജീവിതം മുഴുവൻ അടിയന്തിരാവസ്ഥ തടവുകാരുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദിച്ച സഖാവ് ജോയ് ചേട്ടൻ കൂടിയാണ്, മരിച്ച് പോയവരാരും മരിച്ച് പോകുന്നില്ലല്ലോ.

Leave a Reply