ഒരു കുടുംബത്തെ തെരുവിലിറക്കാന്‍ ശ്രമിച്ച കാനറ ബാങ്ക് എങ്ങനെ നിരപരാധിയാകും?

കുടുംബ പ്രശ്നം എന്ന വാര്‍ത്ത കണ്ടയുടന്‍ പലരും ബാങ്കിനെ നിരപരാധിയായി പ്രഖ്യാപിക്കുന്നത് കണ്ടു, എന്തൊരു വിഡ്ഢിത്വമാണത്‌…


ദിവ്യാ ദിവാകരൻ

നെയ്യാറ്റിന്‍കരയിലെ അമ്മയുടെയും മകളുടേയും മരണത്തിന് കുടുംബപ്രശ്നം ഒരു കാരണമായി പറയാമെങ്കിലും അടിസ്ഥാനപരമായ കാരണം ബാങ്കും പലിശയും ജപ്തിയും തന്നെയാണ്. കുടുംബ പ്രശ്നം പോലും ബാങ്കിന്‍റെ ജപ്തിയുമായി ബന്ധപ്പെട്ടതാണ്. ഭര്‍ത്താവും അമ്മയും സ്ഥലം വില്‍ക്കുന്നതിന് തടസം നിന്നു എന്നതാണ് ലേഖയുടെ കത്തിലെ പ്രധാന ആരോപണം.

സ്ഥലം വില്‍ക്കേണ്ടി വരുന്നതിന്‍റേയും അത് നടക്കാതെ വരുമ്പോള്‍ അവര്‍ മാനസിക സമ്മര്‍ദ്ദത്തില്‍ ആയതിന്‍റേയും കാരണം ബാങ്കിന്‍റെ ജപ്തി ഭീഷണി തന്നെയാണ്. കുടുംബ പ്രശ്നം എന്ന വാര്‍ത്ത കണ്ടയുടന്‍ പലരും ബാങ്കിനെ നിരപരാധിയായി പ്രഖ്യാപിക്കുന്നത് കണ്ടു, എന്തൊരു വിഡ്ഢിത്തമാണത്‌.

ഭര്‍ത്താവും അമ്മയും കുറ്റക്കാരാണെങ്കില്‍ അവരെ പ്രതികളാക്കുക തന്നെ വേണം. പക്ഷേ അതുകൊണ്ട് കേവലം ആറര ലക്ഷത്തിന്‍റെ പേരില്‍ 50 ലക്ഷത്തിന്‍റെ മൊതൽ ജപ്തി ചെയ്ത് ഒരു കുടുംബത്തെ തെരുവില്‍ ഇറക്കാന്‍ പോയ കാനറ ബാങ്ക് എങ്ങനെ നിരപരാധിയാകും ? ബാങ്കിന്‍റെ ഭീഷണിയും സമ്മര്‍ദ്ദവും തന്നെയാണ് അടിസ്ഥാനപരമായ കാരണം.

Leave a Reply