പ്രകൃതി ദുരന്തങ്ങള്‍ ഏറ്റവും ബാധിക്കുന്നത് സമൂഹത്തിന്‍റെ അടിത്തട്ടിലെ മനുഷ്യരെ


_ ജെയ്സണ്‍ സി കൂപ്പര്‍

ഒരുവശത്ത് കടൽകയറ്റം തീരമേഖലയെ വിഴുങ്ങുന്നു. മറുവശത്ത് മലയോരങ്ങളിൽ ഉരുൾപൊട്ടുന്നു. അതിവർഷവും പ്രളയവും മറ്റ് പ്രദേശങ്ങളെയും ദുരിതത്തിലാക്കുന്നു. പതിവുപോലെ സമൂഹത്തിന്‍റെ അടിത്തട്ടിലെ മനുഷ്യർ ഇതിന്‍റെയെല്ലാം ഇരകളാകുന്നു.

തീർച്ചയായും ആഗോളതാപനത്തിന്‍റെയും മറ്റും ഫലമായി കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ നമ്മുടെ നാട്ടിലും പ്രതിഫലിക്കുമെന്നത് വസ്തുതയായിരിക്കെ തന്നെ ഇപ്പോഴുണ്ടാകുന്ന ദുരന്തങ്ങളുടെ മുഖ്യ കാരണം, അതല്ലെങ്കിൽ ദുരന്തങ്ങളുടെ ആക്കം കൂട്ടുന്നത് ബാഹ്യ കാരണങ്ങളല്ല ആന്തരിക കാരണങ്ങളാണെന്ന് വ്യക്തമാണ്. ചെല്ലാനം ഉൾപ്പടെയുള്ള തീരമേഖലയിൽ ഇപ്പോൾ സംഭവിക്കുന്ന കടൽ കയറ്റത്തിന് മുഖ്യകാരണം തീരസംരക്ഷണ കാര്യത്തിൽ മാറിമാറി വന്ന സർക്കാരുകൾ പുലർത്തിപ്പോന്ന അലംഭാവം നിറഞ്ഞ സമീപനം തന്നെയാണ്.

പശ്ചിമഘട്ട മേഖലകളിൽ സംഭവിക്കുന്ന ദുരന്തങ്ങൾക്കും പരിസ്ഥിതി സംരക്ഷണ കാര്യത്തിലുള്ള അലംഭാവം തന്നെ കാരണം. ഈ അലംഭാവത്തിന്‍റെ കാരണം കൃത്യമായ വർഗ്ഗ പക്ഷപാതിത്വവുമാണ്. ഇവിടെ ഇരകളാക്കപ്പെടുന്നത് പതിവുപോലെ ദലിതരും ആദിവാസികളും ലത്തീൻ കത്തോലിക്കാരുമൊക്കെയായ ദരിദ്രരാണ്.

ഈ ചൂഷണം പക്ഷെ ഇനിയും തുടരും. ഈ ദുരന്തങ്ങൾ സൃഷ്ടിക്കുന്നവർ തന്നെ പുനർനിർമ്മാണം എന്ന പേരിൽ ദുരന്ത മുതലാളിത്ത ചൂഷണവും തുടരും. അത് അവസാനിക്കണമെങ്കിൽ ബദൽ ഉയർന്നു വരിക തന്നെ വേണം.

Click Here

ടെലഗ്രാംhttps://t.me/asianspeaks
ട്വിറ്റര്‍https://twitter.com/asianspeaksmail