കുഞ്ഞായിരുന്നപ്പോൾ തുടങ്ങിയതാണ് ആമിയുടെ സമരം

ദുരിതപൂർണ്ണമായ ജീവതത്തിനുമുമ്പിൽ പകച്ചു നിൽക്കാതെ ആമി പോരാടുകതന്നെയാണ്. അവൾക്ക് ചേർത്തു പിടിക്കാൻ അവളൊരു സഖാവിനേയും കണ്ടെത്തി, ‘ഓർക്കോ’…


സി എ അജിതൻ

ആമിയും,ഓർക്കോയും, മക്കളുടെ ഒരുമിച്ചുള്ള ജീവിതത്തിന് അഭിവാദ്യമർപ്പിക്കാൻ സഖാവ് രൂപേഷ് ഇന്നലെ അഞ്ച് മണിക്കൂർ പരോളിൽ വീട്ടിലെത്തി. കുഞ്ഞുനാൾ മുതൽ അല്ല, ഷൈനയുടെ വയറിനുള്ളിൽ ആമി കുഞ്ഞായിരുന്നപ്പോൾ മുതൽ ഞങ്ങളൊരുമിച്ച് ഹൈദരാബാദിൽ ഇന്റർനാഷ്ണൽ സെമിനാറിൽ പങ്കെടുക്കാൻ പോയത് ഇപ്പോഴും ഓർക്കുന്നു.

കേരളത്തിൽ നിന്നുള്ള സഖാക്കൾക്ക് താമസിക്കാനുള്ള സ്ഥലം കണ്ടു പിടിക്കാൻ പെട്ട പാട്. ഞങ്ങളെ സഹായിക്കാനായി ഗ്രാമത്തിൽ നിന്നും വന്ന വളണ്ടിയർ സഖാക്കൾ നഗര പരിചയമില്ലായ്മയാൽ കിലോമീറ്ററുകളോളം നടന്നത് സഖാവ് ഷൈന ആമിയേയും ചുമന്നുകൊണ്ടായിരുന്നു.

അക്കാലം മുതൽ തുടങ്ങിയതാണ് ആമിയുടെ സമരം. ഷൈനയുടേയും രൂപേഷിന്റേയും മറ്റു സഖാക്കളുടേയും അറസ്റ്റിനെ തുടർന്ന് അവരുടെ ജാമ്യാവശ്യങ്ങൾക്കായി കേരളത്തിലും ഇതര സംസ്ഥാനങ്ങളിലുമായുള്ള കോടതികൾ, ജയിലുകൾ, പോലീസ് സ്റ്റേഷനുകൾ കയറിയിറങ്ങിയ അലച്ചിൽ.

ദുരിതപൂർണ്ണമായ ജീവതത്തിനുമുമ്പിൽ പകച്ചു നിൽക്കാതെ ആമി പോരാടുകതന്നെയാണ്. അവൾക്ക് ചേർത്തു പിടിക്കാൻ അവളൊരു സഖാവിനേയും കണ്ടെത്തി.’ഓർക്കോ’. കഴിഞ്ഞ നാലു വർഷമായി സഖാവ് രൂപേഷ് വിചാരണ പോലുമില്ലാതെ തടവിലാണ്. നമ്മുടെ വർത്തമാനങ്ങൾ രാഷ്ട്രീയ തടവുകാരുടെ മോചനത്തിനുമുള്ളതായി മാറണം. ജാമ്യമാണ് നീതി, അതാണ് ജനാധിപത്യം.

Leave a Reply