ഗോമതിയുടെ ജീവന് സർക്കാർ കൽപ്പിക്കുന്നത് പുല്ലുവിലയോ?

വാളയാറിൽ ദലിത് പെൺക്കുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ നീതിയാവശ്യപ്പെട്ടും കേസ് അട്ടിമറിച്ച പൊലീസുദ്യോഗസ്ഥരെ ജയിലിലടക്കണമെന്ന് ആവശ്യപ്പെട്ടും പതിനാറ് ദിവസമായി കുട്ടികളുടെ അമ്മ ഭാഗ്യവതി അനിശ്ചിതകാല സത്യാഗ്രഹം നടത്തുന്നു. പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി 6 ദിവസമായി നിരാഹാര സമരം നടത്തുന്നു. സമരത്തിൽ പങ്കെടുക്കുന്ന അനിത ഷിനു ഫെബ്രുവരി 8ന് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ്:

അനിത ഷിനു

വാളയാർ മക്കളുടെ നീതിക്കായി ഭാഗ്യവതി അമ്മയും, റാണി അമ്മയും 14 ദിവസമായി അനിശ്ചിതകാല സത്യാഗ്രഹം നടത്തി വരുന്നു. . അമ്മയ്ക്ക് ഐക്യദാർഢ്യം അർപ്പിച്ചു കൊണ്ട് കഴിഞ്ഞ 4 ദിവസമായി പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിലാണ്.

ഇനിയൊരു മക്കൾക്കും ഈ ഗതി വരാതിരിക്കാനായി ജീവൻമരണ പോരാട്ടം നടത്തുന്ന ഗോമതിയെ സന്ദർശിക്കുവാനോ ആരോഗ്യസ്ഥിതി പരിശോധിച്ചറിയുവാനോ ഒരൊറ്റ ആരോഗ്യ പ്രവർത്തകൻ പോലും സമരപ്പന്തലിലേക്ക് എത്തിനോക്കിയിട്ടില്ല.

തികഞ്ഞ സ്ത്രീവിരുദ്ധതയാണ് സർക്കാർ ഇതിലൂടെ വ്യക്തമാക്കുന്നത്. പെണ്ണിൻ്റെയും പെൺമക്കളുടെയും ജീവൻ കുഴിച്ചു മൂടുവാനാണോ നിങ്ങൾക്ക് താത്പര്യം?

എന്തുതന്നെയായാലും ഞങ്ങളുടെ മക്കൾക്ക് നീതി കിട്ടും വരെ പോരാട്ടം ശക്തമായി തുടരുക തന്നെ ചെയ്യും. ഒരു ശക്തിക്കും അടിച്ചമർത്താൻ പറ്റാത്ത തരത്തിൽ പ്രക്ഷോഭങ്ങളുമായി വാളയാർ നീതിസമരസമിതി മുമ്പോട്ടു തന്നെ.

#നീതികിട്ടാതെമടക്കമില്ല…
_ അനിത ഷിനു
ഫെബ്രുവരി 8 2021

Like This Page Click Here

Telegram
Twitter