ഹൗ ബ്യുട്ടി’ഫൂള്‍ ഡെമോ’ക്രേസി !

മഹത്തായ ഇന്ത്യൻ ജനാധിപത്യത്തിന് ഒരു പൊൻതൂവൽ കൂടി !

ഏതാനും വർഷം മുൻപ് ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയിൽ മാധ്യമ പ്രവർത്തകൻ ഒരു പെൺകുട്ടിയുടെ ചിത്രം പകർത്തവേ, തോക്കാണെന്ന് കരുതി പേടിച്ച് ഇരു കൈകളും മുകളുലേക്കുയർത്തി കീഴടങ്ങി നിൽക്കുന്ന ചിത്രം ലോകശ്രദ്ധ ആകർഷിച്ചിരുന്നു.

അതിന് സമാനമായ മറ്റൊരു ചിത്രം ആണിത്. ജമ്മു കാശ്മീരിൽ ഇന്ത്യൻ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിൽ കണ്ണ് തകർന്നുപോയ 18 മാസം മാത്രം പ്രായമുള്ള ഹിബ. സഹോദരൻ ഹിബയുടെ ചിത്രം പകർത്തവേ തോക്കാണെന്ന് കരുതി പേടിച്ച് ഇരുകൈ കൊണ്ടും ചെവികൾ പൊത്തി വിറച്ചിരിക്കുന്നു.

ഹൗ ബ്യുട്ടി’ഫൂള്‍ ഡെമോ’ക്രേസി !

_ യാസിൻ എസ്
#FbToday

Leave a Reply